വയോധികയ്ക്ക് കുത്തിവെപ്പ് എടുത്ത കേസില്‍ പിടിയിലായ യുവാവ് നല്‍കുന്നത് പരസ്പരവിരുദ്ധ മൊഴികള്‍

റാന്നിയില്‍ വയോധികയ്ക്ക് കുത്തിവെപ്പ് എടുത്ത കേസില്‍ പിടിയിലായ യുവാവ് പോലീസിനു നല്‍കുന്നത് പരസ്പരവിരുദ്ധ മൊഴികള്‍.

പിടിയിലായ വലഞ്ചുഴി സ്വദേശി ആകാശിനെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

എന്തിനാണ് വലിയകലുങ്ക് സ്വദേശി ചിന്നമ്മ (66)യുടെ വീട്ടില്‍ കയറി അവര്‍ക്ക് കുത്തിവെപ്പ് നല്‍കിയതെന്ന് പറയാന്‍ ഇതുവരെ പ്രതി തയ്യാറായിട്ടില്ല.

കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ആകാശ്, ചിന്നമ്മക്ക് കുത്തിവെപ്പ് നല്‍കിയത്.

ചിന്നമ്മ നിരാകരിച്ചെങ്കിലും യുവാവ് നിര്‍ബന്ധിച്ച്‌ കുത്തിവെപ്പെടുക്കുകയായിരുന്നു.

നടുവിന് ഇരുവശത്തുമാണ് കുത്തിവച്ചത്.

ഇതിനുപയോഗിച്ച സിറിഞ്ച് ചിന്നമ്മയ്ക്ക് തന്നെ നല്‍കി കത്തിച്ചുകളയാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

എന്നാല്‍, സിറിഞ്ച് നശിപ്പിക്കാതിരുന്ന ചിന്നമ്മ പരിശോധനക്കായി പോലീസിന് കൈമാറി.


ചിന്നമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്.

Leave a Reply

spot_img

Related articles

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട.ട്രെയിനിൽ എത്തിയ യാത്രക്കാരിൽ നിന്ന് 220 ഗ്രാം ഹെറോയിൻ പിടികൂടി.ഇൻവെർട്ടറിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.സംഭവത്തിൽ...

താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്തു

കോഴിക്കോട് താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്.സംഭവത്തിൽ അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19) നെതിരെയാണ് പോലീസ് കേസെടുത്തത്.ഇയാൾക്കെതിരെ...

സ്വത്തു തർക്കം, തൃശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.തൃശൂർ മടവാക്കരയിൽ ആയിരുന്നു സംഭവം. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...