യു.പ്രതിഭയെ മുസ്‌ലിം ലീഗ് നേതാവ് അധിക്ഷേപിച്ച വിഷയത്തിൽ ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ

കായംകുളത്തെ എൽഡിഎഫ് സ്‌ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ യു.പ്രതിഭയെ മുസ്‌ലിം ലീഗ് നേതാവ് അധിക്ഷേപിച്ച വിഷയത്തിൽ ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ.സംഭവത്തിൽ നടപടിയെടുക്കാൻ കമ്മിഷൻ ജില്ലാ കലക്‌ടർക്ക് നിർദേശം നൽകി. ഇന്ന് ഒരു മണിക്കുള്ളിൽ കലക്‌ടർ റിപ്പോർട്ട് സമർപ്പിക്കണം.ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് എ.ഇർഷാദാണ് യു. പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. യുഡിഎഫ് സ്ഥാനാർഥി എം. ലിജുവിന്റെ തിരഞ്ഞെടുപ്പു കൺവൻഷനിലായിരുന്നു സംഭവം. “ജനപ്രതിനിധിയെന്ന നിലയിൽ അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന യാഥാർഥ്യം നിലനിൽക്കുമ്പോഴാണു വാക്ചാതുരി കൊണ്ടും ശരീര അഴകു കൊണ്ടും അതു വിൽപനയ്ക്കു വച്ചു വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുന്നത്”- എന്നായിരുന്നു പരാമർശം.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...