വി.എസ് സുനിൽകുമാറിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്‌

നടന്‍ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചതിൽ തൃശ്ശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്.സുനില്‍കുമാറിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്.

ടൊവിനോയുടെ പേരും ചിത്രവും ദുരുപയോ​ഗം ചെയ്തുവെന്ന പരാതിയിന്മേലാണ് നടപടി.

ഇനി ആവർത്തിക്കരുതെന്ന് കാട്ടിയാണ് നോട്ടീസ്.

എസ് സുനില്‍കുമാറിന്റേയും സി.പി.ഐ ജില്ലാ സെക്രട്ടറിയുടേയും വിശദീകരണം കേട്ട ശേഷമാണ് നടപടി.

ടൊവിനോ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംബാസിഡറാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ഇവർ നൽകിയ വിശദീകരണം.

ഇരുവരുടേയും മറുപടി തൃപ്തികരമായി കണ്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ താക്കീത് നല്‍കി പരാതി അവസാനിപ്പിച്ചു

നേരത്തെ, തന്റെ ഫോട്ടോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നാവശ്യപ്പെട്ട് ടൊവിനോ സാമൂഹിക മാധ്യമങ്ങളിൾ പോസ്റ്റിട്ടതിന് പിന്നാലെ സുനിൽകുമാർ തന്റെ പോസ്റ്റ് പിൻവലിച്ചിരുന്നു.

Leave a Reply

spot_img

Related articles

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എന്‍കെ സുധീര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക്

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എന്‍കെ സുധീര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് .തന്റെ മനസാക്ഷിയുടെ ശബ്ദം കേട്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സുധീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.ചേലക്കര ഉപതെരഞ്ഞെടുപ്പില്‍...

പാലാ നഗരസഭയിൽ ഭരണകക്ഷിക്കുള്ളിലെ തർക്കങ്ങൾ രൂക്ഷം

പാലാ നഗരസഭയിൽ ഭരണകക്ഷിക്കുള്ളിലെ തർക്കങ്ങൾ രൂക്ഷമാകുന്നു.കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് തന്റെ വിലപിടിപ്പുള്ള വാച്ചും ചില ഔദ്യോഗിക ഫയലുകളും മോഷ്ടിച്ചെന്ന ഗുരുതര ആരോപണവുമായി നഗരസഭാ...

സംഘടനാ തലത്തിലടക്കം അഴിച്ചു പണി ആലോചനയിൽ സിപിഎം

സംഘടനാ തലത്തിലടക്കം അഴിച്ചു പണി ആലോചനയിൽ സിപിഎം .ആഗസ്റ്റിൽ ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റിക്ക് പിന്നാലെയാണ് സെക്രട്ടറിയേറ്റ് തലത്തിൽ അടക്കം അഴിച്ചുപണി പാർട്ടി ആലോചിക്കുന്നത്....

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും.ടിഎംസിയില്‍ നിന്ന് രാജിവെച്ച സുഖേന്ദു ശേഖർ റായി ബിജെപി നേതാവ് ഭുപേന്ദർ യാദവിൻ്റെ വീട്ടിലെത്തി സന്ദർശിച്ചു....