നിലമ്പൂരിൽ ഇലക്ട്രോണിക്ക് കടയിൽ നിന്ന് ആനക്കൊമ്പുകൾ പിടിച്ചെടുത്തു

നിലമ്പൂർ എടക്കരയിൽ ആനക്കൊമ്പുകൾ പിടിച്ചെടുത്തു. മുഹമ്മദ് കബീർ എന്നയാളുടെ ഇലക്ട്രോണിക്ക് കടയിൽ നിന്നാണ് രണ്ട് ആനക്കൊമ്പുകൾ പിടിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ എറണാകുളം ചെന്നൈ യൂണിറ്റ് സംയുക്തമായി നടത്തിയ റെയ്‌ഡിലാണ് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. ഇയാളുടെ കടയിൽ നിന്ന് ആനക്കൊമ്പുകൾ വാങ്ങാനെത്തിയ തൃശൂർ മേലാറ്റൂർ സ്വദേശികളായ മൂന്ന് പേരും ഇതിൽ പങ്കാളികളായ അഞ്ചുപേരും അടക്കം 8 പേരാണ് വനംവകുപ്പിന്റെ കസ്റ്റഡിയിൽ ആയിരിക്കുന്നത്.കരുളായിൽ നിന്നാണ് തനിക്ക് ആനക്കൊമ്പുകൾ ലഭിച്ചതെന്നായിരുന്നു പിടിയിലായ കബീർ നൽകിയ മൊഴി . എന്നാൽ ഇതിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. റവന്യൂ ഇന്റലിജൻസിന് ലഭിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് ഉച്ചയ്ക്ക് ശേഷം നടത്തിയ റെയ്‌ഡ്‌.വനം വകുപ്പ് ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...