ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ പതിനൊന്നാം പതിപ്പിന് ഇന്ന് കിക്കോഫ്

ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ പതിനൊന്നാം പതിപ്പിന് ഇന്ന് രാത്രി കിക്കോഫ്.നിലവിലെ ചാമ്പ്യൻമാരായ മുംബയ് സിറ്റി എഫ്സിയും ഐ.എസ്. എല്‍ ഷീല്‍ഡ് ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയ‌്ന്റ്സുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. ബഗാന്റെ തട്ടകമായ സാള്‍ട്ട് ലേക്കില്‍ രാത്രി 7.30 മുതാലാണ് പോരാട്ടം.

ഇത്തണ പതിമ്മൂന്ന് ടീമുകളാണ് കളത്തിലിറങ്ങുന്നത്. മുഹമ്മദൻസ് സ്പോർട്ടിംഗാണ് പുതുമുഖം. കഴിഞ്ഞ സീസണിലെ ഐ ലീഗ് ചാമ്പ്യൻമാരായ മുഹമ്മദൻസിന് ഐ.എസ്. എല്ലിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുകയായിരുന്നു. ഐലീഗ് ചാമ്പ്യൻമാരായതിനെ തുടർന്ന് ഐ.എസ്. എല്ലിലേക്ക് പ്രമോഷൻ ലഭിക്കുന്ന രണ്ടാമത്തെ ടീമാണ് മുഹമ്മദൻസ്. കഴിഞ്ഞ സീസണില്‍ പഞ്ചാബ് എഫ് സിയും ഇങ്ങനെ സ്ഥാനക്കയറ്റം കിട്ടി ഐ.എസ് എല്ലില്‍ എത്തിയിരുന്നു.

ഷീല്‍ഡും കിരീടവും

ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനത്ത് വരുന്ന ടീമിനാണ് ഐ.എസ്.എല്‍ ഷീല്‍ഡ് ലഭിക്കുന്നത്. അവർക്ക് എ.എഫ്.സി ചാമ്പ്യൻസ് ലീഗിലേക്കും യോഗ്യത ലഭിക്കും. ലീഗ് ഘട്ടത്തിലെ ആദ്യ ആറ് സ്ഥാനക്കാരാണ് ഐ.എസ്.എല്‍ കപ്പിനായി മത്സരിക്കുന്നത്. ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകള്‍ നേരിട്ട് സെമിയില്‍ എത്തും.

പുതിയ നിയമങ്ങള്‍
തലയ്ക്ക് പരിക്കേറ്റാല്‍ കണ്‍കഷൻ സബ്സ്റ്റിറ്റ്യൂട്ട് നിയമം നടപ്പാക്കും. എല്ലാ ക്ലബുകള്‍ക്കും ഇന്ത്യക്കാരനായ സഹപരിശീലകൻ ഉണ്ടായിരിക്കണം. പ്രധാന പരിശീലകന്റെ അഭാവത്തില്‍ ടീമിന്റെ ചുമതല ഇന്ത്യൻ സഹപരിശീലകന് ആയിരിക്കും.ചുവപ്പ് കാർഡിനെതിരെ ടീമിന് അപ്പീല്‍ നല്‍കാനാകും എന്ന സുപ്രധാന നിയമവും ഇത്തവണ മുതലുണ്ട്.

Leave a Reply

spot_img

Related articles

നാടകീയ ജയം; അവസാന നിമിഷം ഒഡീഷയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്

ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന പോരാട്ടത്തിൽ ഒഡീഷ എഫ്‌ സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി തകർപ്പൻ...

ഫിഫ ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് കിക്കോഫ്

അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ നടക്കുന്ന ലോകകപ്പില്‍ ഇത്തവണ 48 ടീമുകള്‍ മാറ്റുരയ്‌ക്കും. ഇത്രയും കാലം 32 ടീമുകളായിരുന്ന ലോകകപ്പില്‍ ഇതാദ്യമായാണ് 48...

മാർച്ചിലെ ഐസിസി പ്ലെയർ ഓഫ് ദ് മന്ത് പുരസ്കാരത്തിന് സഞ്ജു സാംസൺ അർഹനായി

ഐപിഎൽ അരങ്ങേറ്റത്തിൻ്റെ 13-ാം വാർഷികദിനത്തിൽ സഞ്ജു സാംസണെ തേടി ഐസിസി അംഗീകാരം .മാർച്ചിലെ ഐസിസി പ്ലെയർ ഓഫ് ദ് മന്ത് പുരസ്കാരത്തിനാണ് സഞ്ജു അർഹനായത്....

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് എട്ട് വിക്കറ്റ് ജയം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് എട്ട് വിക്കറ്റ് ജയം.ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ 19.4...