എൻഫോഴ്സ്മെന്റ് ശക്തമാക്കും, ലഹരി വിരുദ്ധ പ്രവർത്തനം ഊർജ്ജിതമാക്കും- മന്ത്രി എം.ബി രാജേഷ്

പുതിയ മദ്യനയത്തിൽ എൻഫോഴ്സ്മെന്റ് വിഭാഗം ശക്തിപ്പെടുത്താനും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനുമാണ് മുൻഗണന നൽകുമെന്ന് എക്സൈസ് – തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ പുതിയ കണ്ടെയ്നർ മോഡ്യൂളിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ‘ പുതിയ ചെക്ക് പോസ്റ്റ് അതിർത്തി കടന്നുള്ള ലഹരി കടത്ത് തടയാൻ സഹായകമാവും.

സിന്തറ്റിക് ലഹരി ഉൾപ്പെടെ കേരളത്തിലേക്ക് എത്തുന്നത് അതിർത്തിക്ക് അപ്പുറത്തു നിന്നാണ് ‘ അതിർത്തി കടന്ന് ഇവയെ നേരിടാൻ കേരള എക്സൈസിന് നിയമപ്രശ്നങ്ങൾ ഉണ്ടെങ്കിലും അയൽ സംസ്ഥാനങ്ങളുമായി സഹകരിച്ച് മികച്ച പ്രവർത്തനമാണ് എക്സൈസും എൻഫോഴ്സ്മെന്റ് വിഭാഗവും നടത്തുന്നത്.

ഇത്തരത്തിൽ എക്സൈസ് എടുക്കുന്ന കേസുകൾ ഇതിനു തെളിവാണെന്നും മന്ത്രി പറഞ്ഞു. സെൻട്രൽ സോൺ ജോയിൻറ് എക്സൈസ് കമ്മീഷണർ എൻ അശോക് കുമാർ അധ്യക്ഷനായി. പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി റോബർട്ട്, സർക്കിൾ ഇൻസ്പെക്ടർമാരായ എം എഫ് സുരേഷ്, എ ജിജി പോൾ, ജി പ്രശാന്ത്. സംഘടനാ നേതാക്കളായ ആർ മോഹനൻകുമാർ, ടി ബി ഉഷ,

Leave a Reply

spot_img

Related articles

നിയയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല; പൊതുദർശനവും ഉണ്ടാകില്ല

പേവിഷബാധയെ തുടർന്ന് മരിച്ച നിയയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല. പൊതുദർശനവും ഉണ്ടാകില്ല.കുട്ടി പേവിഷബാധയേറ്റ് മരിച്ച സാഹചര്യത്തിൽ ആണ് ഇത്.കുട്ടിയുടെ അമ്മയ്ക്ക് ക്വാറൻ്റീൻ നിർദേശം നൽകിയിട്ടുണ്ട്.വീടിനു സമീപം...

ചൊവ്വാഴ്ച മുതല്‍ ശക്തമായ മഴ, 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും ഇടിമിന്നലിനും സാധ്യത

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച പാലക്കാട്,...

റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ

കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് ശേഷം റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ.ഇടുക്കിയിലെ എൻ്റെ കേരളം പ്രദർശന മേളയിലാണ് വേടന്...

പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു.കുട്ടി വെന്‍റിലേറ്റർ സഹായത്തിലായിരുന്നു.ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുഞ്ഞുങ്ങളാണ്.വാക്‌സീനെടുത്തിട്ടും പേവിഷ...