ഒരാൾ പോലും സെഞ്ചുറി അടിച്ചില്ല, എന്നിട്ടും വിന്‍ഡീസിനെതിരെ 50 ഓവറില്‍ 400 അടിച്ച് ഇംഗ്ലണ്ട്; കൂറ്റന്‍ ജയം

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് 238 റണ്‍സിന്‍റെ കൂറ്റന്‍ ജയം. ചോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 40 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 400 റണ്‍സടിച്ചപ്പോള്‍ വിന്‍ഡീസ് 26.2 ഓവറില്‍ 162 റണ്‍സിന് പുറത്തായി. ജയത്തോടെ മൂന്ന് മത്സര ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. രണ്ടാം ഏകദിനം ഞായറാഴ്ച കാര്‍ഡിഫില്‍ നടക്കും.ടോസ് നഷ്ടമായി ആദ്യം ചെയ് ഇംഗ്ലണ്ട് ബാറ്റിംഗ് നിരയില്‍ ഒരു താരം പോലും സെഞ്ചുറി നേടാതിരുന്നിട്ടും ആതിഥേയര്‍ 400 റണ്‍സടിച്ചു. ആറാമനായി ക്രീസിലെത്തി 53 പന്തില്‍ 82 റണ്‍സടിച്ച ആര്‍സിബി താരം ജേക്കബ് ബേഥലായിരുന്നു ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ഓപ്പണര്‍ ബെന്‍ ഡക്കറ്റ്(48 പന്തില്‍ 60), ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക്(45 പന്തില്‍ 58), ജോ റൂട്ട്(65 പന്തില്‍ 57) എന്നിവരും ഇംഗ്ലണ്ട് ബാറ്റിംഗ് നിരയില്‍ അര്‍ധസെഞ്ചുറി കണ്ടെത്തിയപ്പോള്‍ ജാമി സ്മിത്ത്(24 പന്തില്‍ 37), ഗുജറാത്ത് ടൈറ്റന്‍സ് താരം ജോസ് ബട്‌ലര്‍(32 പന്തില്‍ 37), മുംബൈ ഇന്ത്യൻസ് താരം വില്‍ ജാക്സ്(24 പന്തില്‍ 39) എന്നിവരും ഇംഗ്ലണ്ടിനായി തകര്‍ത്തടിച്ചു. ബാറ്റിംഗ് നിരയിലെ ആദ്യ എട്ടുപേരും 30 റണ്‍സ് പിന്നിട്ടുവെന്നതും ഇംഗ്ലണ്ട് ഇന്നിംഗ്സിന്‍റെ സവിശേഷതയായി.ഏകദിന ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീമിലെ ആദ്യ എട്ട് ബാറ്റര്‍മാരും 30 റണ്‍സ് പിന്നിടുന്നത്.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...