എല്ലാവരും ഒറ്റക്കെട്ടായി മുരളിക്കൊപ്പം നിൽക്കും : കെ സുധാകരൻ

ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൽ പൊട്ടിത്തെറിച്ച സ്ഥാനാർഥി കെ. മുരളീധരനെ അനുനയിപ്പിക്കാനുള്ള നീക്കം കെ.പി.സി.സി തുടങ്ങി.

കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍റെ നേതൃത്വത്തിൽ മുരളീധരനുമായി കൂടിക്കാഴ്ച നടത്തും.

പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കാൻ തയാറാണെന്ന് കെ.പി.സി.സി അറിയിച്ചതായി കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

മുരളീധരൻ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നും താനടക്കം മുതിർന്ന നേതാക്കൾ മുരളീധരനെ കാണുമെന്നും സുധാകരൻ വ്യക്തമാക്കി.

കെ. മുരളീധരൻ കോൺഗ്രസ് പാർട്ടിയുടെ എല്ലാമെല്ലാമാണ്.

എല്ലാവരും ഒറ്റക്കെട്ടായി മുരളിക്കൊപ്പം നിൽക്കും.

എന്തുവിലകൊടുത്തും മുരളീധരനെ പാർട്ടിയിൽ സജീവമായി നിലനിർത്തും.

ഏറെ ബഹുമാനത്തോടെ കാണുന്ന കെ. കരുണാകരന്‍റെ മകനെ മറക്കാനോ ത്യജിക്കാനോ സാധിക്കില്ലെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.

ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയാണ് തൃശൂരിൽ നിന്ന് വിജയിച്ചത്.

എൽ.ഡി.എഫ് സ്ഥാനാർഥി രണ്ടാം സ്ഥാനത്തെത്തിയപ്പോൽ യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Leave a Reply

spot_img

Related articles

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ

കന്നിയങ്കത്തിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. രാഹുൽ ഗാന്ധിക്കൊപ്പം വൈകീട്ടോടെ പ്രിയങ്ക മണ്ഡലത്തിലെത്തും. മൈസൂരിൽ നിന്ന് റോഡ് മാർഗമാണ് ഇരുവരും ബത്തേരിയിൽ...

പ്രിയങ്ക ഗാന്ധിയുടെ പേരിൽ അനാവശ്യമായി വയനാടിന് വണ്ടി കയറരുത് : നിർദ്ദേശം നൽകി നേതൃത്വം

പ്രിയങ്കഗാന്ധിയുടെ മല്‍സരത്തിന്‍റെ പേരു പറഞ്ഞ് നേതാക്കള്‍ കൂട്ടത്തോടെ ചുരം കയറാതിരിക്കാന്‍ കോണ്‍ഗ്രസിന്‍റെ മുന്നൊരുക്കം. ചേലക്കരയിലും പാലക്കാടും തിരഞ്ഞെടുപ്പ് ചുമതലയുളള നേതാക്കള്‍ അനാവശ്യമായി വയനാടിന് വണ്ടി കയറരുതെന്ന്...

പി വി അന്‍വറിനെ പരിഹസിച്ച്‌ വി ഡി സതീശന്‍

കോണ്‍ഗ്രസ്സിനുമുന്നില്‍ ഉപാധിവച്ച പി വി അന്‍വറിനെ പരിഹസിച്ച്‌ വി ഡി സതീശന്‍.ഉപാധി അന്‍വര്‍ കൈയില്‍ വെച്ചാല്‍ മതിയെന്നും ഇങ്ങനെ തമാശ പറയരുതെന്നും വി ഡി...

വയനാടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച്‌ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച്‌ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. ലക്കിടിയിലുള്ള കരിന്തണ്ടൻ സ്മാരകത്തില്‍ പുഷ്പാർച്ചന ചെയ്ത ശേഷം കല്‍പ്പറ്റ പുതിയ...