പാരിയത്തുകാവ് പട്ടികജാതി ഉന്നതിയില്‍ കുടിയൊഴിപ്പിക്കല്‍ നടപടി

എറണാകുളം പാരിയത്തുകാവ് പട്ടികജാതി ഉന്നതിയില്‍ കുടിയൊഴിപ്പിക്കല്‍ നടപടി .അഭിഭാഷക കമ്മീഷന്‍ അഡ്വക്കേറ്റ് ജയപാലിന്റെ നേതൃത്വത്തിലാണ് കുടിയൊഴിപ്പിക്കല്‍ നടപടി.മുമ്പ് പലതവണ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രക്ഷോഭത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. ഇത്തവണ കുടിയൊഴിപ്പിക്കാന്‍ ഉറച്ചാണ് നടപടി. ഭൂമിയില്‍ അവകാശമുന്നയിച്ച്‌ സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ചു.കേസില്‍ ഉന്നതിയിലെ കുടുംബങ്ങള്‍ക്ക് എതിരായി വിധി വന്നു. പുറമ്പോക്ക് ഭൂമിയിലാണ് താമസിക്കുന്നത് എന്നാണ് ഉന്നതിയിലെ കുടുംബങ്ങളുടെ വാദം. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. നടപടി തടയാന്‍ സിപിഐഎം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമരപ്പന്തലില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സ്ത്രീകളെ അടക്കം അറസ്റ്റ് ചെയ്തു നീക്കുവാൻ ശ്രമമാണ് നടക്കുന്നത്.

Leave a Reply

spot_img

Related articles

ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

പാലാ മുണ്ടാങ്കലിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തലോലപ്പറമ്പ് വെള്ളൂർ ഇരുമ്പയം തണ്ണിപ്പള്ളിയിൽ മിഥുൻ ജോസ് (39) ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക്ഒന്നരയോടെയാണ്...

മിൽമ പാൽ വില വർധിച്ചു

മിൽമ പാൽ വില വർധിച്ചു.ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതൽ വിലവർധന പ്രാബല്യത്തില്‍ വരിക. മുഖ്യമന്ത്രി വി.ഡി സതീശനെ പാല്‍ വില...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്കു നീട്ടും

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്കു നീട്ടും.ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ആണ് ഈ തീരുമാനം.2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ...

സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര ആദ്യ ഘട്ടത്തിൽ ലഭ്യമാക്കുക ഓർഡിനറി ബസുകളില്‍

കെ.എസ്.ആർ.ടി.സി.യില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര ആദ്യ ഘട്ടത്തിൽ ഓർഡിനറി ബസുകളില്‍ മാത്രമാകും ലഭ്യമാകുക എന്ന് സൂചന.വരുമാനപരിധിയില്ലാതെ എല്ലാ സ്ത്രീകള്‍ക്കും സൗജന്യയാത്ര അനുവദിക്കും. ഗതാഗത വകുപ്പ് മന്ത്രിയുടെ...