മകളെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവിനെ വെട്ടിക്കൊലപ്പടുത്തി പിതാവ്

മകളെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായി ജാമ്യത്തിലിറങ്ങിയ യുവാവിനെ വെട്ടിക്കൊലപ്പടുത്തി പിതാവ് .തഞ്ചാവൂർ ജില്ലയിലെ മേലകലക്കുടി ഗ്രാമത്തില്‍ ശനിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.പെയിന്റിംഗ് തൊഴിലാളിയായ അജിത് കുമാർ (33)എന്നയാളാണ് കൊല്ലപ്പെട്ടത്. പുണ്യ മൂർത്തി (53) എന്നയാളും കൂട്ടാളികളായ ലോകേഷ് (22), രാമലിംഗം (30), കറുപ്പയ്യ (55) എന്നിവരും ചേർന്ന് പുലർച്ചെ രണ്ട് മണിയോടെ അജിത് കുമാറിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി വാക്കത്തി ഉപയോഗിച്ച്‌ ഇയാളെ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ കൊലപ്പെടുത്തുകയായിരുന്നു.കൊലപാതകത്തിന് ശേഷം പ്രതികള്‍ അമ്മപ്പേട്ട പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയും കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന മൂന്ന് വാക്കത്തികള്‍ പോലീസിന് കൈമാറുകയും ചെയ്തു.

പുണ്യ മൂർത്തിയുടെ മകളായ പി. കാവ്യ 2025 നവംബർ 27-ന് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ അജിത് കുമാർ കഴിഞ്ഞമാസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്.സർക്കാർ പ്രൈമറി സ്കൂളില്‍ താല്‍ക്കാലിക അധ്യാപികയായിരുന്ന കാവ്യ അജിത് കുമാറുമായി പ്രണയത്തിലായിരുന്നുവെങ്കിലും കുടുംബം ഈ ബന്ധത്തെ എതിർത്തിരുന്നു. 2025 നവംബർ 23-ന് കാവ്യയുടെ നിശ്ചയം മറ്റൊരു ബന്ധുവുമായി വീട്ടുകാർ നിശ്ചയിച്ചു. ഇതിന് പിന്നാലെ സ്കൂളിലേക്ക് പോവുകയായിരുന്ന കാവ്യയെ വഴിയില്‍ തടഞ്ഞുനിർത്തി അജിത് കുമാർ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.

Leave a Reply

spot_img

Related articles

ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര: കുറഞ്ഞ പിഴ തുക ഇരട്ടിയാക്കി ഇന്ത്യൻ റെയിൽവേ; ഇന്നു മുതൽ 500 രൂപ

ന്യൂഡൽഹി: ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്ക് കനത്ത തിരിച്ചടിയുമായി ഇന്ത്യൻ റെയിൽവേ. അനധികൃത യാത്രകൾ തടയുന്നതിനും ട്രെയിൻ സർവീസുകൾ സുഗമമായി നടത്തുന്നതിനുമായി ടിക്കറ്റില്ലാ യാത്രക്കാർക്കുള്ള...

കാലാവധി നാളെ അവസാനിക്കുന്നു, കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജിക്കത്ത് നൽകും

കേന്ദ്രമന്ത്രി ജോർജ് കുര്യൻ സ്ഥാനം രാജിവച്ച് സംഘടന ചുമതലയിലേക്ക് മടങ്ങുന്നു.കേരളത്തിൽ പ്രവർത്തിക്കാനുള്ള താൽപര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. മന്ത്രി സ്ഥാനത്ത് നിന്നുള്ള...

നീറ്റ് പരീക്ഷാ ക്രമക്കേട്; കോക്രോച്ച്‌ ജനത പാർട്ടിയുടെ രണ്ടാം ഘട്ട പ്രതിഷേധം ഇന്ന് ജന്തർ മന്തറില്‍

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ കോക്രോച്ച്‌ ജനത പാർട്ടിയുടെ രണ്ടാം ഘട്ട പ്രതിഷേധം ഇന്ന് ജന്തർ മന്തറില്‍ നടക്കും. പ്രതിഷേധത്തില്‍ പങ്കെടുക്കാൻ എത്തുന്ന ‘പാറ്റകള്‍' കൈയില്‍...

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ; പുതിയ അണക്കെട്ട് അനുവദിക്കില്ല

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും സർക്കാർ വ്യക്തമാക്കി. നയപ്രഖ്യാപന പ്രസംഗത്തിലാണ്...