കൊല്ലത്ത് മകളുടെ ആൺ സുഹൃത്തിനെ പിതാവ് കുത്തി കൊന്നു. ഇരവിപുരം നാൻസി വില്ലയിൽ ഷിജുവിന്റെ മകൻ അരുൺകുമാർ(19) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം ആണ് സംഭവം .ആക്രമണത്തിൽ പരിക്കേറ്റ അരുൺ ചികിത്സയിലിക്കെ രാത്രി 9 മണിയോടെയാണ് മരിച്ചത്.
കുരിപ്പുഴ മമ്മൂട്ടിൽ കടവ് ഇരട്ടക്കട ജംഗ്ഷന് സമീപത്തെ പ്രസാദിന്റെ ബന്ധു വീട്ടിൽ വിളിച്ച് വരുത്തിയാണ് അരുണിനെ പ്രതി കുത്തിയത്. അരുണും പ്രസാദിന്റെ മകളും സ്നേഹത്തിലായിരുന്നതായും പലതവണ ഇതിനെ ചൊല്ലി ഇരുകൂട്ടരും തമ്മിൽ പ്രശ്‌ങ്ങൾ ഉണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു.
പലവണ ഉപദേശിച്ചിട്ടും ഇരുവരും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കാത്തതിനെ തുടർന്ന് പ്രസാദ് മകളെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു.അരുൺ ഇവിടെയും എത്തിയത് പ്രസാദിനെ ചൊടുപ്പിക്കുകയായിരുന്നു.