ചലചിത്ര നടി ധന്യമേരി വർഗീസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

*ഫ്ലാറ്റ് നിർമിച്ച നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ ചലചിത്ര നടി ധന്യമേരി വർഗീസിന്റെയുടെ കുടുംബത്തിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടി.പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സിന്‍െറ പേരിലാണ് തട്ടിപ്പ് നടന്നത്.ധന്യ മേരി വര്‍ഗീസ്, നടനും ഭര്‍ത്താവുമായ ജോണ്‍ ജേക്കബ്, പിതൃസഹോദരന്‍ സാമുവല്‍ ജേക്കബ് എന്നിവരെ 2016ലാണ് അറസ്റ്റ് ചെയ്യുന്നത്. കമ്ബനിയുടെ മാര്‍ക്കറ്റിങ് വിഭാഗം മേധാവിയാണ് ധന്യ മേരി വര്‍ഗീസ്. ജോണ്‍ ജേക്കബാണ് കമ്ബനി ഡയറക്ടര്‍.2011 മുതല്‍ തിരുവനന്തപുരത്തെ പല പ്രധാന സ്ഥലങ്ങളില്‍ ഫ്ളാറ്റുകളും വില്ലകളും പണിതുനല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. അഞ്ഞൂറോളം ഫ്ളാറ്റുകളും ഇരുപതോളം വില്ലകളും രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കിനല്‍കാമെന്ന് പറഞ്ഞ് ഏകദേശം 100 കോടിയാണ് കമ്ബനി സ്വീകരിച്ചത്അമിത പലിശ നല്‍കാമെന്ന് കാണിച്ച്‌ നിക്ഷേപകരില്‍നിന്ന് 30 കോടിയോളം വാങ്ങി കബളിപ്പിക്കുകയും ചെയ്തു.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...