സിനിമാ നിർമാതാവ് ആന്റണി പെരുമ്പാവൂരിന് കാരണം കാണിക്കൽ നോട്ടിസ് നല്‍കി ഫിലിം ചേംബർ. ആന്റണി പെരുമ്പാവൂരിന്റെ പ്രസ്താവന ശരിയായില്ലെന്നും ജി സുരേഷ് കുമാറിനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കണമെന്നുമാണ് നോട്ടിസിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം. ഏഴുദിവസത്തിനം എഫ് ബി പോസ്റ്റ് പിൻവലിച്ച് നോട്ടിസിന് മറുപടി നൽകിയില്ലെങ്കിൽ നടപടി ഉണ്ടാകുമെന്നും നോട്ടിസില്‍ സൂചിപ്പിച്ചിട്ടുണ്ട്.താരങ്ങൾ സിനിമയ്ക്ക് അവിഭാജ്യ ഘടകമല്ലെന്നും ഫിലിം ചേംബർ വ്യക്തമാക്കി. ആന്റണി പെരുമ്പാവൂരുമായി സമവായത്തിനില്ലെന്ന് നിർമാതാവ് സുരേഷ് കുമാർ അറിയിച്ചു. സിനിമാ സമരത്തെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് താരസംഘടനയായ അമ്മയും നിലപാടെടുത്തിട്ടുണ്ട്.