കേന്ദ്ര സംസ്ഥാന സർവീസിലും, പൊതുമേഖല സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര പരിശീലനങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് എംപ്ലോയബിലിറ്റി എൻഹാൻസ്മെൻ്റ് പ്രോഗ്രാം മുഖേന നൽകുന്ന ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഒബിസി വിഭാഗങ്ങളിലെ വിദ്യാർഥികൾക്കും, ഉദ്യോഗാർഥികൾക്കുമാണ് ആനുകൂല്യം ലഭിക്കുക.
മെഡിക്കൽ/ എഞ്ചിനീയറിങ് എൻട്രൻസ്, സിവിൽ സർവീസ്, ബാങ്കിങ് സർവീസ്, ജി.ടി.എ/ എം.എ.റ്റി/ യു.ജി.സി/ നെറ്റ്/ ജെ.ആർ.എഫ് എന്നീ പരീക്ഷകൾക്കുള്ള പരിശീലനം ആവശ്യമുള്ള വിദ്യാർഥികൾക്കാണ് അവസരം.www.egrantz.kerala.gov.in സ്കോളർഷിപ്പ് പോർട്ടൽ മുഖേന സെപ്റ്റംബർ 15 വരെ ഓൺലൈൻ അപേക്ഷ നൽകാം.