വിദ്യാർഥികൾക്ക് ധനസഹായം

കോട്ടയം: എസ്.എസ്.എൽ.സി. / ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടു/ വി.എച്ച്.എസ്.സി. പരീക്ഷയിൽ 2023-24 അധ്യയനവർഷത്തിൽ  ഉയർന്ന മാർക്ക് നേടിയ കേരള കർഷകതൊഴിലാളി ക്ഷേമനിധിബോർഡിൽ അംഗങ്ങളായവരുടെ കുട്ടികൾക്ക് ധനസഹായം നൽകുന്നു.

പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന അംഗങ്ങളുടെ മക്കൾക്ക് മാർക്ക് മാനദണ്ഡത്തിൽ 5% ഇളവുണ്ട്്.  2024 മാർച്ച് മാസത്തിൽ നടത്തിയ എസ്.എസ്.എൽ.സി. / ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ എഴുപത്തിയഞ്ചോ കൂടുതലോ പോയിന്റ് നേടിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം.

2023-24 അധ്യയന വർഷത്തെ പ്ലസ്ടു/വി.എച്ച്.എസ്.ഇ. അവസാന വർഷ പരീക്ഷയിൽ 85% മാർക്കിൽ കുറയാതെ മാർക്ക് നേടിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം.  വിദ്യാർത്ഥികൾ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ സംസ്ഥാന സിലബസിൽ പഠിച്ചവരും ആദ്യചാൻസിൽ ജയിച്ചവരും ആകണം.

പരീക്ഷ തീയതിക്ക് തൊട്ടുമുൻപുള്ള മാസത്തിൽ അംഗം 12 മാസത്തെ അംഗത്വകാലം പൂർത്തീകരിക്കണം.  പരീക്ഷാ തീയതിയിൽ 24 മാസത്തിൽ കൂടുതൽ കുടിശിക ഉണ്ടാകരുത്. അപേക്ഷ തീയതിയിലും അംഗത്തിന് കുടിശ്ശിക പാടില്ല.  കുടിശ്ശിക നിവാരണത്തിലൂടെ അംഗത്വം പുന:സ്ഥാപിച്ച അംഗങ്ങൾക്ക് കുടിശ്ശിക കാലയളവിൽ നടന്ന പരീക്ഷയ്ക്ക്  അപേക്ഷ സമർപ്പിക്കാനാവില്ല.

 അപേക്ഷ  ജൂലൈ 31 വൈകിട്ട് അഞ്ചുമണി വരെ ജില്ലാ ഓഫീസിൽ സ്വീകരിക്കും.  അപ്പീൽ അപേക്ഷ  ഓഗസ്റ്റ് 12വരെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ കാര്യാലയത്തിൽ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് ഓഫിസുമായി ബന്ധപ്പെടുക. ഫോൺ 0481 2585604. അപേക്ഷാ ഫോം www.agriworkersfund.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Leave a Reply

spot_img

Related articles

മാളയിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

തൃശൂരിലെ മാളയിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി .പുത്തൻചിറ സ്വദേശി ശ്രീജിത്ത്‌ (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരാണ് മരിച്ചത്. ശ്രീജിത്ത്...

പ്രശസ്തമായ ചന്ദനപ്പള്ളി പെരുന്നാളിലെ വെടിക്കെട്ട് ഉപേക്ഷിക്കാൻ തീരുമാനിച്ചു

മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള പള്ളികളില്‍ ആഘോഷങ്ങള്‍ ലളിതമാക്കണമെന്ന് ബാവാ നിർദ്ദേശിച്ചിരുന്നു. ഈ ആഹ്വാനം പൂർണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ടാണ് ആഗോള...

പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം ക്രമീകരിച്ച് സഹകരിക്കണം; കെ എസ് ഇ ബി

വേനൽച്ചൂട് ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നിരിക്കുകയാണ്. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 18ന് സർവ്വകാല റെക്കോർഡായ 117.16 ദശലക്ഷം...

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് കെ.കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി.ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കം ഓവര് ലോഡ് ആകുമ്പോള് ഡ്രിപ്പ് ആവുന്നതാണെന്നും മന്ത്രി പറഞ്ഞുകെഎസ്‌ഇബിയുടെ ഭാഗത്തുനിന്ന് നിയന്ത്രണമില്ല....