ബേപ്പൂരില്‍ വെളിച്ചെണ്ണ മില്ലില്‍ തീപിടിത്തം. വെസ്റ്റ് മാഹിയിലെ തൃപ്തി വെളിച്ചണ്ണ മില്ലിനാണ് തീപിടിച്ചത്.മീഞ്ചന്തയില്‍ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റുകള്‍ എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ഞായറാഴ്ച രാത്രിയിലാണ് സംഭവം. മില്ലില്‍ ഉണ്ടായിരുന്ന തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും തീപിടിച്ചതാണ് അപകടത്തിന്റെ വ്യാപ്തി വർധിച്ചത്. തീപടർന്നതിന് പിന്നാലെ തൊഴിലാളികള്‍ സുരക്ഷിതമായി പുറത്തിറങ്ങിയെന്നാണ് വിവരം.വെസ്റ്റ് മാഹിയിലെ രേണുക ഓയില്‍ മില്ലിനാണ് തീപിടിച്ചത്. പതിനഞ്ചോളം ഫയർ ഫോഴ്സ് യൂണിറ്റുകള്‍ ചേർന്ന് മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. 90 ശതമാനം തീയും അണച്ചിട്ടുണ്ടെങ്കിലും ചിലയിടത്ത് തീപടരുകയും പുക ഉയരുകയും ചെയ്യുന്നുണ്ട്. അപകടത്തില്‍ ഒരു ലോറിയും കത്തിനശിച്ചു. സംഭവസമയം ജീവനക്കാർ ഇല്ലാതിരുന്നതിനാല്‍ ആളപായം ഒഴിവായി.

