ഡൽഹി കരോൾ ബാഗിലെ വസ്ത്ര വ്യാപാര കേന്ദ്രത്തിൽ വൻ തീപിടിത്തം

ഡൽഹിയിലെ കരോൾ ബാഗ് ഏരിയയിലെ വസ്ത്ര ഷോറൂമിൽ വൻ തീപിടിത്തം.

തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ 14 അഗ്നിശമന സേനാ യൂണിറ്റുകള്ളാണ് തീ അണയ്ക്കാൻ എത്തിയത്.

എന്നാൽ, ഗതാഗതക്കുരുക്ക് കാരണം അഗ്നിശമന സേനയുടെ വാഹനങ്ങൾ സ്ഥലത്തെത്താൻ വൈകി .

എങ്കിലും വരുന്ന വാഹനങ്ങൾ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.

ഷോറൂമിലെ ചൂട് കാരണമാകാം തീ പെട്ടെന്ന് പടർന്നതെന്നാണ് വിവരം.

വൻ തീ അണയ്ക്കാൻ 65 അഗ്നിശമന സേനാംഗങ്ങളെ കൂടാതെ മൂന്ന് ഫയർ ഓഫീസർമാരെയും സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

എന്നാൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്.

അജ്മൽ ഖാൻ റോഡിലെ വെസ്റ്റ് സൈഡ് ഷോറൂമിൽ തീപിടിത്തമുണ്ടായതായി കൺട്രോൾ റൂമിന് വിവരം ലഭിച്ചത് അഞ്ചരയോടെയാണെന്ന് ഫയർ ഡയറക്ടർ അതുൽ ഗാർഗ് പറഞ്ഞു.

തുടർന്ന് 14 വാഹനങ്ങൾ സ്ഥലത്തേക്ക് അയച്ചു. തീ അണയ്ക്കുന്ന ജോലികൾ ഇപ്പോഴും തുടരുകയാണ്.

Leave a Reply

spot_img

Related articles

ഗോവയില്‍ തിക്കിലും തിരക്കിലും പെട്ട് 7 മരണം

പനജി: ഗോവയിലെ ഷിർഗാവോ ഗ്രാമത്തിലെ ലൈരായ് ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ കൊല്ലപ്പെടുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ശനിയാഴ്ച...

മുൻ കേന്ദ്രമന്ത്രി ഗിരിജാ വ്യാസ് അന്തരിച്ചു

രാജസ്ഥാനിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഗിരിജാ വ്യാസ് (79) അന്തരിച്ചു.വീട്ടില്‍വച്ച്‌ പൊള്ളലേറ്റ ഗിരിജാ വ്യാസ് അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 25-ാം വയസില്‍...

ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് മരംകടപുഴകി വീണ് നാലുപേർ മരിച്ചു

ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് മരംകടപുഴകി വീണ് നാലുപേർ മരിച്ചു.ദ്വാരകയിൽ വീടിന് മുകളിൽ മരം വീണ് അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ...

പഹല്‍ഗാം ഭീകരാക്രമണം; പിന്നിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ മുഖ്യ കമാന്‍ഡര്‍ ഫാറൂഖ് അഹമ്മദിന് പങ്കുള്ളതായി എന്‍ഐഎ

പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിനു പിന്നിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ മുഖ്യ കമാന്‍ഡര്‍ ഫാറൂഖ് അഹമ്മദിന്റെ പ്രവര്‍ത്തനശൃംഖലയ്ക്ക് നിര്‍ണായക പങ്കുള്ളതായി എന്‍ഐഎ വൃത്തങ്ങള്‍ സൂചന നല്‍കിയതായി റിപ്പോര്‍ട്ട്. കശ്മീരില്‍...