എറണാകുളത്ത് കാർ സർവീസ് സെന്ററിൽ തീപിടുത്തം

കളമശേരി സീപോർട്ട് – എയർപോർട്ട് റോഡിൽ കാർ സർവീസ് സെന്‍ററിൽ തീപിടുത്തം. പോപ്പുലർ ഹുണ്ടായ് കാർ ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. വാഹനങ്ങളുടെ സ്പെയർ പാർട്സ് സ്റ്റോർ റൂമും പാർട്സുകളും പൂർണമായി കത്തി നശിച്ചു. അപകടം നടക്കുമ്പോൾ സർവീസ് സെന്‍ററിനകത്ത് വാഹനങ്ങളും ഓയിൽ നിറച്ച ബാരലുകളും ഉണ്ടായിരുന്നുവെങ്കിലും ഉടൻ പുറത്തേക്ക് മാറ്റിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. തൃക്കാക്കരയിൽ നിന്നും ഏലൂർ ഉദ്യോഗമണ്ഡലിൽ നിന്നും അഗ്നിശമന യൂണിറ്റുകൾ എത്തി ഒരു മണിക്കൂറോളം സമയമെടുത്താണ് തീയണച്ചത്.തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. നാശനഷ്ടവും കണക്കാക്കിയിട്ടില്ല.

Leave a Reply

spot_img

Related articles

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം.ശബരിമലയിലെ നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ദേവസ്വം സെക്രട്ടറിയുടെ റിപ്പോർട്ട്. കൃത്രിമം നടന്നിട്ടുള്ളത് എവിടെയാണന്ന് കണ്ടെത്താൻ...

ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിനു വിളിച്ച കരയോഗം പിരിച്ചുവിട്ട് എൻ എസ് എസ്; നടപടി നേതൃത്വത്തെ ആക്ഷേപിച്ചെന്ന പരാതിക്ക് പിന്നാലെ

എൻ എസ് എസിന്റെ മുൻ ഡയറക്ടർ ബോർഡ് മെമ്പറും, മുൻ താലൂക്ക് യൂണിയൻ പ്രസിഡന്റുമായിരുന്ന കെ ബി ഗണേഷ്‌ കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ച കരയോഗം...

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ .ഫീൽഡ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥർ എല്ലാ ദിവസവും ഡ്യൂട്ടി...