കൊല്ലത്ത് പോസ്റ്റ് ഓഫീസിൽ തീ പിടുത്തം

സിവിൽ സ്റ്റേഷന് സമീപത്തെ ചരിത്ര പാരമ്പര്യമുള്ള കെട്ടിടത്തിൽ പ്രവർത്തിച്ച പോസ്റ്റ് ഓഫീസിലാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കമ്പ്യൂട്ടറുകളും ഫർണിച്ചറുകളും പൂർണ്ണമായും കത്തി നശിച്ചു. രാത്രിയിൽ ആകാം തീപിടുത്തം ഉണ്ടായതെന്നാണ് കരുതപ്പെടുന്നത്. രാവിലെ ജോലിയ്ക്കെത്തിയ ജീവനക്കാരനാണ് ഓഫീസിനുള്ളിൽ നിന്നും പുക ഉയരുന്നതായി ആദ്യം കണ്ടത്.

ഉടൻ തന്നെ പോലീസിലും ഫയർഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു. ചാമക്കടയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടങ്ങളാണ് കണക്കാക്കുന്നത്. വിരലടയാള വിദഗ്ധർ എത്തി സാമ്പിളുകൾ ശേഖരിച്ചു.

Leave a Reply

spot_img

Related articles

‘ഈ കറുത്ത ഗൗണും കോട്ടും’, ഡ്രസ് കോഡ് മാറ്റണമെന്ന് കേരള ഹൈക്കോടതിയിൽ അഭിഭാഷകർ! കാരണം കൊടുംചൂട്

കനത്ത ചൂട് കണക്കിലെടുത്ത് ഡ്രസ് കോഡിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ രംഗത്ത്. കേരള ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷനാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ...

നടി സൗന്ദര്യ വിമാനം തകർന്ന് മരിച്ചിട്ട് 22 വർഷം; ‘വില്ലൻ’ മോഹൻ ബാബുവിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

ടോളിവുഡിലെ മുതിര്‍ന്ന താരം മോഹൻ ബാബു അടുത്തിടെ ചില കുടുംബ പ്രശ്നങ്ങളുടെ പേരിലാണ് വാർത്തകളിൽ ഇടംനേടിയത്. ഇപ്പോൾ വലിയൊരു വെല്ലുവിളി കൂടി അദ്ദേഹം നേരിടുകയാണ്....

ഐപിഎല്ലില്‍ മദ്യം, പുകയില പരസ്യങ്ങള്‍ വേണ്ട; കത്തയച്ച് ആരോഗ്യ മന്ത്രാലയം

ഈ മാസം 22 മുതല്‍ ആരംഭിക്കുന്ന ഐപിഎല്ലിന്റെ പുതിയ സീസണില്‍ മദ്യം, പുകയില എന്നിവയുമായി ബന്ധപ്പട്ട പരസ്യങ്ങളും പ്രമോഷനുകളും ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം....

‘ബയോഡാറ്റയിൽ ഒരു കോമ വിട്ടുപോയി; ആശിച്ച ജോലിയും കൈവിട്ടുപോയി

നിസാരമെന്ന് നമ്മള്‍ കണക്കാക്കുന്ന പലതിനും ജീവിതത്തില്‍ വലിയ വിലകൊടുക്കേണ്ടിവരും. അത്തരത്തില്‍ ഒരു അനുഭവം പങ്കുവെച്ചെത്തിയിരിക്കുകയാണ് ഒരു ഡാറ്റ അനലിസ്റ്റ്. താന്‍ ആശിച്ച ജോലിയ്ക്കായുള്ള അഭിമുഖത്തില്‍...