200 കിലോയോളം ഭാരം വരുന്ന പോത്തിനെ നിര്‍ത്തി പൊരിച്ച് ഫിറോസ് ചുട്ടിപ്പാറ. തല ഒഴികെയുള്ള പോത്തിന്റെ ശരീര ഭാഗങ്ങള്‍ ആറോളം പേര്‍ ചേര്‍ന്നാണ് എടുത്തു കൊണ്ട് വരുന്നത്. പിന്നീട് ഇവര്‍ ഇറച്ചി കഴുകി വൃത്തിയാക്കുന്നു. കറുത്ത പോത്തിനെ വെളുത്ത പോത്താക്കണം എന്ന് ഇതിനിടയില്‍ ഫിറോസ് തമാശയും പറയുന്നുണ്ട്. പിന്നീട് ഇത് പാകം ചെയ്യാനുള്ള അടുപ്പ് കോണ്‍ക്രീറ്റ് ഉള്‍പ്പെടെ ചെയ്ത് ഉണ്ടാക്കിയെടുക്കുന്നു.ശേഷം ഫിറോസ് തന്റെ പ്രത്യേക മസാലക്കൂട്ട് തയ്യാറാക്കുകയാണ്. അറബിക് മസാലയായ സുമാക് ആണ് പ്രധാന ചേരുവ. ഒപ്പം തന്നെ കുരുമുളകുപൊടിയും ധാരാളം ഉപയോഗിക്കുന്നുണ്ട്. കശ്മീരി ചില്ലി, മല്ലിപ്പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, വിനാഗിരി, ഓയില്‍ എന്നിവയാണ് മസാല തയ്യാറാക്കാനായി ഉപയോഗിച്ച മറ്റു ചേരുവകള്‍. ജെസിബി ഉപയോഗിച്ചാണ് 200 കിലോ പോത്തിനെ ഉയര്‍ത്തിയത്. ഇതിനെ നേരത്തെ തയ്യാറാക്കിയ തൂണില്‍ കുത്തി നിര്‍ത്തിയ ശേഷം മസാല തേച്ചു പിടിപ്പിക്കുന്നു. പിന്നീട് പ്രത്യേകം നിര്‍മിച്ച ബാരലില്‍ തീകൂട്ടിയാണ് പോത്തിന് വേവിച്ച് എടുത്തത്. 5 മണിക്കൂര്‍ സമയമെടുത്തു ഇതിന്.പാചകത്തിന് ജെസിബി ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ മനുഷ്യന്‍, ടേസ്റ്റ് ഉണ്ടോ കരിഞ്ഞോ എന്നുള്ളതിലല്ല കാര്യം ഇതിനായി എടുത്തിട്ടുള്ള ആ എഫേര്‍ട്ടിനാണ് ബിഗ് സല്യൂട്ട്, വെറൈറ്റി എന്നൊക്കെ പറഞ്ഞാല്‍ ഇതാണ് എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍.