വേമ്പനാട് കായലിൽ കുഴഞ്ഞു വീണ മത്സ്യത്തൊഴിലാളിയെ കാണാതായി

മത്സ്യബന്ധന ജോലിക്കിടയിൽ വേമ്പനാട് കായലിൽ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളിയെ കാണാതായി. ആർപ്പൂക്കര പഞ്ചായത്തിൽ മഞ്ചാടിക്കരി സുനിൽ ഭവനിൽ സുനിൽകുമാർ (43) ആണ് കാണാതായത്. ചൊവ്വാഴ്ച രാത്രി ഏകദേശം 12 മണിയോടെയാണ് സംഭവം.

പുത്തൻ കായലിന്റെ പടിഞ്ഞാറ് ഭാഗത്ത് വല വിരിയ്ക്കൽ ജോലി നടക്കുമ്പോൾ സുനിൽ വള്ളത്തിൽ നിന്നും കായലിലേക്ക് വീഴുകയായിരുന്നു. സമീപവാസിയായ ചക്രപുരയ്ക്കൽ ജോഷിയും മത്സ്യബന്ധനത്തിന് ഒപ്പം ഉണ്ടായിരുന്നു.കോട്ടയത്ത് നിന്ന് ഫയർഫോഴ്സ് എത്തി പുലർച്ചെ വരെ തിരച്ചിൽ നടത്തിയെങ്കിലും സുനിലിനെ കണ്ടെത്താനായില്ല.ഏഴുമണിയോടെ വീണ്ടും തിരച്ചിൽ ആരംഭിച്ചു.

Leave a Reply

spot_img

Related articles

കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

ആലപ്പുഴയിൽ വീണ്ടും പാമ്പുകടിയേറ്റ് മരണം. കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു.വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിൻ്റെ ഭാര്യ ഇന്ദിര(65) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ...

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്‌ജി

അഭിഭാഷക എ കെ പ്രീതയെ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിച്ച് വിജ്ഞാപനം ഇറക്കി. സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. അഡീഷണല്‍ ജഡ്ജിയായി...

ചെങ്ങന്നൂരിൽ മോട്ടോർ വാഹന അദാലത്ത് 27 മുതൽ

മോട്ടോർ വാഹന നിയമലംഘനങ്ങൾ തീർപ്പാക്കാൻ ചെങ്ങന്നൂർ സബ് ആർ.റ്റി ഓഫീസിൽ 27 മുതൽ 30 വരെ (രാവിലെ 10 മണി മുതൽ വൈകിട്ട് 5...

രണ്ടു ദിവസം കൂടി ഉഷ്ണതരംഗത്തിനു സാധ്യത

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ രണ്ടു ദിവസം കൂടി ഉഷ്ണതരംഗത്തിനു സമാനമായ സാഹചര്യത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇന്നും നാളെയും പാലക്കാട് ജില്ലയിലെ...