ഹൈദരാബാദില്‍ ശോഭാ യാത്രക്കിടെ വൈദ്യുതാഘാതമേറ്റ് അഞ്ച് മരണം

ഹൈദരാബാദില്‍ ശോഭാ യാത്രക്കിടെ വൈദ്യുതാഘാതമേറ്റ് അഞ്ച് മരണം. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കൃഷ്‌ണ (21), രുദ്ര വികാസ് (39), രാജേന്ദ്ര റെഡ്ഡി (45), ശ്രീകാന്ത് റെഡ്ഡി (35), സുരേഷ് യാദവ് (34) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരില്‍ കേന്ദ്രന്ത്രി ജി കിഷൻ റെഡ്ഡിയുടെ ഗണ്‍മാൻ ശ്രീനിവാസും ഉള്‍പ്പെടുന്നു.കൃഷ്ണാഷ്ടമിയുടെ ഭാഗമായി സംഘടിപ്പിച്ച രഥയാത്രക്കിടെ രഥം വൈദ്യുതിലൈനില്‍ തട്ടിയതാണ് അപകടത്തിന് കാരണം.ഇന്നലെ രാത്രിയായിരുന്നു സംഭവം. ഉപ്പല്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ രാമന്തപുരിയിലുള്ള ഗോകുല്‍നഗറിലാണ് അപകടമുണ്ടായത്. ഒൻപത് പേർ ചേർന്നാണ് രഥം നിയന്ത്രിച്ചിരുന്നത്. ഇതിനിടെയാണ് രഥം കൊണ്ടുപോവുകയായിരുന്ന വാഹനം വൈദ്യുതിലൈനില്‍ തട്ടിയത്. വൈദ്യുതാഘാതത്തിന്റെ ശക്തിയില്‍ രഥത്തിലുണ്ടായിരുന്നവർ ദൂരേക്ക് തെറിച്ചുപോയി. ഇതുകണ്ട് പരിഭ്രാന്തരായ ആളുകള്‍ ഓടിരക്ഷപ്പെടുകയും ചെയ്തു.

Leave a Reply

spot_img

Related articles

ചലോ ദില്ലി റാലിയിലേക്ക് എല്ലാവരെയും ക്ഷണിച്ച്‌ രാഹുല്‍ ഗാന്ധി

ജനാധിപത്യത്തെയും ഭരണഘടനയെയും നെഞ്ചിലേറ്റുന്ന ഓരോ പൗരനും പ്രതിപക്ഷ ഇന്ത്യ സഖ്യം സംഘടിപ്പിക്കുന്ന "ചലോ ദില്ലി'ബഹുജന പ്രക്ഷോഭ റാലിയിലേക്ക് എത്തണമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി.നവംബർ...

നവംബർ 1 ന് ഇന്ത്യ സഖ്യത്തിന്റെ മഹാറാലിക്ക് രാംലീല മൈതാനം സജ്ജം: കനത്ത സുരക്ഷ

നവംബർ 1 ന് ഇന്ത്യ സഖ്യത്തിന്റെ മഹാറാലിക്കു വേദിയാകുന്ന ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ രാംലീല മൈതാനിയില്‍ അവസാനവട്ട ഒരുക്കങ്ങള്‍ പൂർത്തിയാകുന്നു. മുതിർന്ന പ്രതിപക്ഷനേതാക്കള്‍ നേരിട്ടെത്തിയാണ് സജ്ജീകരണങ്ങള്‍...

അർണബ് ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്രാപ്രദേശില്‍ വൻനാശം

അർണബ് ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്രാപ്രദേശില്‍ വൻനാശം .മരം വീണും വൈദ്യുതാഘാതമേറ്റും വിവിധ സ്ഥലങ്ങളിലായി അഞ്ച് സ്ത്രീകളുള്‍പ്പെടെ എട്ട് പേർ മരിച്ചു.നിലവില്‍ കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും...

ലക്ഷക്കണക്കിനു പേർ ഫോളോ ചെയ്യുന്ന ഇൻഫ്ലുവൻസർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലഭിച്ചത് വെറും 33 വോട്ടുകൾ

ലക്ഷക്കണക്കിനു പേർ ഫോളോ ചെയ്യുന്ന ഇൻഫ്ലുവൻസർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലഭിച്ചത് വെറും 33 വോട്ടുകൾ . ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയയിൽ...