പാലിയേക്കരയില്‍ ടോള്‍ പിരിവ് നിര്‍ത്തിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് തൃശൂര്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് നിര്‍ത്തിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ നാഷണല്‍ ഹൈവേ അതോറിറ്റി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.വിവിധയിടങ്ങളില്‍ ഇപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുകയാണ്.കുതിരാന്‍ മുതല്‍ അങ്കമാലി വരെയുള്ള ഭാഗത്ത് അടിപ്പാത നിര്‍മാണത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കിന്റെ പശ്ചാത്തലത്തിലാണ് ടോള്‍ പിരിവ് തന്നെ ഹൈക്കോടതി നിര്‍ത്തിവെച്ചത്.നാലാഴ്ചത്തേക്ക് ടോള്‍ പിരിവ് നിര്‍ത്തിവെച്ച ഹൈക്കോടതി നടപടിക്കെതിരെയാണ് നാഷണല്‍ ഹൈവേ അതോറിറ്റി സുപ്രിംകോടതിയെ സമീപിച്ചത്. അതിനിടെ വിവിധയിടങ്ങളില്‍ ഇപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുകയാണ്. ടോള്‍ പിരിവ് നിര്‍ത്തിവെച്ചിട്ടും ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ ഇതുവരെയും കരാര്‍ കമ്ബനിക്കോ ദേശീയപാത അതോറിറ്റിക്കോ സാധിച്ചിട്ടില്ല.

Leave a Reply

spot_img

Related articles

മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

മാവേലിക്കരയിൽ വീടിന് സമീപത്തെ പാടശേഖരത്തിലെ വെള്ളത്തിൽ വീണ് ഒന്നര വയസ്സുകാരൻ ദാരുണമായി അന്ത്യം സംഭവിച്ചു. തെക്കേക്കര ഓലകെട്ടി തെക്ക് ചാരുംമൂട്ടിൽ പടീറ്റതിൽ അരുൺ ആർ....

മാധ്യമപ്രവർത്തകയും അവതാരകയുമായ അപർണ കുറുപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ് ടിവി അവതാരകയുമായ അപർണ കുറുപ്പിനെതിരെ കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്തു. കാസർകോട്...

ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണം: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

തൃശ്ശൂർ കൈപ്പമംഗലം വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി...

പത്തനംതിട്ട ജില്ലയിലെ മലയോര ജനതയുടെ ആശങ്ക ഗൗരവമായി കാണണം: ഓർത്തഡോക്സ് സഭ

പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഏഴാമത് കരട് വിജ്ഞാപനം സംബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ മലയോര ജനതയ്ക്കുള്ള ആശങ്കകൾ സർക്കാർ ഗൗരവമായി കാണണമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി...