തൊള്ളായിരം ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ച അഞ്ച് യുവാക്കൾക്കുകൂടി ഭക്ഷ്യ വിഷബാധ

അയ്മനം: പരിപ്പ് തൊള്ളായിരം ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ച കുടുതൽ യുവാക്കൾക്ക് ഭക്ഷ്യ വിഷബാധ. മണർകാട്, ആർപ്പുക്കര, വടവാതൂർ സ്വദേശികളായ അഞ്ച് യുവാക്കാൾ ക്കാണ് ഭഷ്യ വിഷബാധയേറ്റതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ഇവരിൽ മണർകാട് പാലയ്ക്കാട്ട് വീട്ടിൽ ജീൻസ് (35),സഹോദരൻ ജിതിൻ ( 31 ), ആർപ്പു ക്കര പാവനമാലി വീട്ടിൽ അഖിൽ ( 30 ) എന്നിവർ ഇപ്പോഴും ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. സംഘത്തിലുണ്ടായിരുന്ന വടവാതൂർ സ്വദേശികളായ മൂന്നു പേരിൽ രണ്ട് പേർക്കാണ് ഭക്ഷ്യ വിഷബാധ. ഇവർ രണ്ടു പേരും വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.ഷാപ്പിലെ ഭക്ഷണം കഴിക്കാതിരുന്ന യുവാവിന് രോഗബാധയുണ്ടായില്ല. ജിൻസും ജിതിനും മണർകാട് സെന്റ് മേരീസ് ആശുപത്രിയിലും അഖിൽ ആർപ്പുക്കര ഗ്രേയ്സ് ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്.

കഴിഞ്ഞ ദിവസം ഈ ഷാപ്പിൽ നിന്നും മീൻതലകറി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ അഞ്ചു പേരിൽ കുമരകം സ്വദേശി ജ്യോതിഷ് (41) മരിച്ചിരിന്നു. വിഷബാധയിൽ ഷാപ്പ് ലൈസൻസിയും മാനേജരും കുക്കും പ്രതികളാകും. ജ്യോയതിഷിന്റെ മരണകാരണം ഇൻഫെക്ഷൻ എന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക സൂചന.ഇവർ ശനിയാഴ്ചയാണ് ഷാപ്പിൽ നിന്നും ഭക്ഷണം വാങ്ങി കഴിച്ചത്. അന്നു തന്നെ പകൽ 3-30 ന് തൊള്ളായിരം ഷാപ്പിൽ നിന്നുഭക്ഷണം വാങ്ങി കഴിച്ചവർക്കാണ് രാത്രി തന്നെ വയറു വേദന, ശർദ്ദിൽ, വയറിളക്കം, തളർച്ച തുടങ്ങിയവ അനുഭവപ്പെട്ടത്. രാത്രി തന്നെ ഇവർ ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടി. ഭക്ഷ്യ വിഷബാധയുടെ വിവരം അവർ അറിഞ്ഞിരുന്നില്ല. ട്രിപ്പ് നൽകിയതിനുശേഷം തുടർ മരുന്നുകളുമായി ഡിസ്ചാർജു ചെയ്തു. എന്നാൽ പുലർച്ചെ സഹിക്കാനാവത്ത തളർച്ചയും ശർദ്ധിലും അനുഭവപ്പെട്ടതോടെ വീണ്ടും മൂന്ന് യുവാക്കൾ ആശുപത്രിയിൽ എത്തുകയായിരുന്നു. രക്ത, മൂത്ര പരിശോധനയിൽ മൂത്രക്കിൽ പഴുപ്പുണ്ടെന്നാണ് ഡോക്ടർമാർ പറഞ്ഞത്

Leave a Reply

spot_img

Related articles

വാണിയപ്പാറ പളളിയിലെ ദുരൂഹകല്ലറ ഉടൻ തുറക്കും

വാണിയപ്പാറ പളളിയിലെ ദുരൂഹകല്ലറ ഉടൻ തുറക്കും .കല്ലറ തുറക്കാന്‍ ആര്‍ഡിഓ അനുമതി ലഭിച്ചതായി പോലീസ് വ്യക്തമാക്കി.രാവിലെ പത്തുമണിയോടെ കല്ലറ തുറന്ന് ശാസ്ത്രീയ പരിശോധന നടത്തും....

ബിശ്വനാഥ് സിൻഹ പുതിയ ചീഫ് സെക്രട്ടറി

ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹയെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സിൻഹ ബിഹാർ സ്വദേശിയാണ്.നിലവിൽ ആഭ്യന്തര വകുപ്പിൽ അഡീഷനൽ ചീഫ് സെക്രട്ടറിയാണ്.2023ലാണ്...

വീര്യം കുറഞ്ഞ മദ്യം: മുന്നണിയെ ബോധ്യപ്പെടുത്താൻ കഴിയാത്ത നയം അടിച്ചേൽപ്പിക്കുന്നത് രാഷ്ട്രീയ വിവേകമല്ല; സമസ്ത

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം.മദ്യലഭ്യത വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്ന നീക്കം ദൗര്‍ഭാഗ്യകരമാണെന്ന് സുപ്രഭാതം വിമര്‍ശിച്ചു.പരിഷ്‌കരണം ബെക്കാഡി കമ്പനിയെ സഹായിക്കാനെന്ന...

‘ആദ്യം മേനോന്‍, പിന്നെ പൂക്കി, ഇപ്പോള്‍ ബക്കാർഡി’; മുഖ്യമന്ത്രിക്ക് എതിരെ പരിഹാസവുമായി വി. വസീഫ്

മുഖ്യമന്ത്രി വി ഡി സതീശനെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി വസീഫ്.സത്യപ്രതിജ്ഞ ചെയ്യുന്ന വേളയില്‍ വി.ഡി സതീശന്‍ മേനോന്‍ സതീശനായി, പിന്നീട് പൂക്കി...