തഹാവൂര്‍ റാണയുമായുള്ള വിമാനം ഡല്‍ഹിയിലെത്തി; അതീവ സുരക്ഷയില്‍ രാജ്യതലസ്ഥാനം

മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണ(64)യുമായുള്ള വിമാനം ഡല്‍ഹിയിലെത്തി. സുരക്ഷ മുൻനിർത്തി വിമാനം ഇറങ്ങുന്ന സമയം വെളിപ്പെടുത്തിയിരുന്നില്ല. ഡല്‍ഹി പൊലീസിന്റെ വാഹനങ്ങള്‍ വിമാനത്താവളത്തിലെത്തി. ജയില്‍വാൻ, പൈലറ്റ് കാർ, എസ്കോർട്ട് കാർ എന്നിവയും എയർപോർട്ടിലെത്തിയിരുന്നു. എൻഐഎയുടെ ഓഫീസിലേക്ക് പ്രതിയെ കൊണ്ടുവരുമ്പോള്‍ സുരക്ഷ ഒരുക്കാനാണ് ഈ വാഹനങ്ങള്‍.ഡല്‍ഹി പൊലീസിന്റെ തേർഡ് ബെറ്റാലിയൻ ടീമിനെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

അതേസമയം, തഹാവൂർ റാണയുടെ വരവിന് മുന്നോടിയായി ഡല്‍ഹിയിലെ പല പ്രദേശങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. പാകിസ്താൻ വംശജനും കനേഡിയൻ പൗരനുമായ തഹാവൂർ റാണ ലോസ് ആഞ്ജലിസിലെ തടങ്കല്‍ കേന്ദ്രത്തിലാണ് കഴിഞ്ഞിരുന്നത്. അസുഖബാധിതനായ തന്നെ ഇന്ത്യയ്ക്ക് കൈമാറരുതെന്നും ഇന്ത്യയിലെത്തിയാല്‍ താൻ മതത്തിന്റെ പേരില്‍ പീഡനത്തിനിരയാകുമെന്നും കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും റാണ യുഎസ് സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു. 2008 നവംബറില്‍ നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകരില്‍ ഒരാളായ പാക്-യുഎസ് ഭീകരൻ ഡേവിഡ് കോള്‍മാൻ ഹെഡ്‌ലിയുമായി റാണയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

2019-ലാണ് തഹാവൂർ റാണയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ അമേരിക്കയ്ക്ക് അപേക്ഷ നല്‍കിയത്. റാണയ്‌ക്കെതിരായ തെളിവുകളും രാജ്യം കൈമാറി. ഡൊണാള്‍ഡ് ട്രംപ്- നരേന്ദ്രമോദി കൂടിക്കാഴ്ച്ചയിലും വിഷയം ചർച്ചയായി. ഇന്ത്യക്ക് തന്നെ കൈമാറരുതെന്ന് ആവശ്യപ്പെട്ടുളള റാണയുടെ ഹർജികള്‍ യുഎസ് സുപ്രീംകോടതി തളളി. 2025 ജനുവരി 25-നാണ് റാണയെ ഇന്ത്യക്ക് കൈമാറാൻ യുഎസ് അനുമതി നല്‍കിയത്. ഇന്ത്യയില്‍ എത്തിക്കുന്ന റാണ തുടക്കത്തില്‍ എൻഐഎ കസ്റ്റഡിയിലായിരിക്കും. 2008-ല്‍ മുംബൈയില്‍ ഭീകരാക്രമണം നടക്കുന്നതിന് തൊട്ടുമുൻപുളള ദിവസങ്ങളില്‍ തഹാവൂർ റാണ ഇന്ത്യയിലുണ്ടായിരുന്നു. ഇയാള്‍ ഇന്ത്യവിട്ട് ദിവസങ്ങള്‍ക്കുളളിലാണ് ഭീകരാക്രമണം നടന്നത്. ഡേവിഡ് കോള്‍മാനുമായി ചേർന്ന് അമേരിക്കയില്‍ ആക്രമണങ്ങള്‍ നടത്താൻ പദ്ധതിയിടുന്നതിനിടെയാണ് റാണ പിടിയിലായത്.

Leave a Reply

spot_img

Related articles

സിന്ധു നദീജലകരാർ മരവിപ്പിച്ചത് അറിയിച്ച് പാകിസ്ഥാന് നയതന്ത്ര കുറിപ്പ് നൽകി ഇന്ത്യ

സിന്ധു നദീജലകരാർ മരവിപ്പിച്ചത് അറിയിച്ച് പാകിസ്ഥാന് നയതന്ത്ര കുറിപ്പ് നൽകി ഇന്ത്യ. ലോകബാങ്ക് ഇടപെട്ടുള്ള തർക്കപരിഹാര ചർച്ചകളിൽ നിന്നും ഇന്ത്യ പിൻമാറിയേക്കും.ഇത് സംബന്ധിച്ച് വിദേശകാര്യ...

പഹല്‍ഗാം ഭീകരാക്രമണം: പാകിസ്താന്റെ പങ്ക് സ്ഥിരീകരിച്ച് ഇന്റലിജന്‍സ്

ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് സംബന്ധിച്ച് ഇന്റലിജന്‍സിന് നിര്‍ണായക വിവരം ലഭിച്ചതായി ഇന്ത്യ ലോകരാജ്യങ്ങളെ അറിയിച്ചു.ഇതിനെ സാധൂകരിക്കുന്ന ദൃക്‌സാക്ഷികളില്‍ നിന്നുള്ള മൊഴികളും...

പാക് പൗരൻമാർക്ക് അനുവദിച്ച വിസ ഇന്ത്യ റദ്ദാക്കി

പാകിസ്ഥാൻ പൗരന്മാർക്ക് അനുവദിച്ച എല്ലാ സാധുവായ വിസകളും റദ്ദാക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ നിലവിലുള്ള പാക് പൗരൻമാരായ വിസ ഉടമകൾ രാജ്യം...

ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണം: ഐക്യരാഷ്ട്രസഭ

ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാവാതാരിക്കാന്‍ ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ.ഭീകരാക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫന്‍ ദുജ്ജാറിക്...