കോട്ടയത്ത് കിഴക്കൻ മേഖലയിൽ വെള്ളപ്പൊക്കം; നിരവധി വീടുകളിൽ വെള്ളം കയറി

കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ പെയ്ത കനത്ത മഴയെ തുടർന്ന് വൻ വെള്ളപ്പൊക്കം. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, കൂട്ടിക്കൽ, എരുമേലി ജനവാസ മേഖലകളിൽ വെള്ളം പൊങ്ങിയതോടെ ജനങ്ങൾ ബുദ്ധിമുട്ടിലായി. അപ്രതീക്ഷിതമായി എത്തിയ വെള്ളപ്പൊക്കത്തിൽ ഈരാറ്റുപേട്ട ടൗൺ പൂർണ്ണമായും ഒറ്റപ്പെട്ടു. 2018-ലെ മഹാപ്രളയത്തേക്കാൾ വലിയ അളവിലാണ് ടൗണിൽ വെള്ളം ഉയർന്നതെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. നടക്കൽ, മുരിക്കോലി ഭാഗങ്ങളിൽ നിരവധി വീടുകൾ വെള്ളത്തിലായി. വീടുകളുടെ രണ്ടാം നിലയിൽ കുടുങ്ങിയവരെ രക്ഷാപ്രവർത്തകരും നാട്ടുകാരും ചേർന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു വരികയാണ്. പ്രദേശത്ത് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.കൂട്ടിക്കൽ, മുണ്ടക്കയം മേഖലകൾ ജനനിരപ്പ് ഉയർന്നു. മണിമലയാറും പുല്ലകയാറും കരകവിഞ്ഞൊഴുകിയതോടെ കൂട്ടിക്കൽ കോസ്‌വേയും ചപ്പാത്തും മുങ്ങി. പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി. മുണ്ടക്കയം കോസ്‌വേയിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
കാഞ്ഞിരപ്പള്ളി, പാറത്തോട് പ്രദേശങ്ങളിൽ പലയിടത്തും വെള്ളം കയറി. കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ ആനക്കല്ല് ടൗണിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. ചിറ്റാർ പുഴ കരകവിഞ്ഞതോടെ പൊൻകുന്നം – എരുമേലി റോഡിൽ മണ്ണംപ്ലാവിൽ റോഡിലേക്കും സമീപത്തെ കടകളിലേക്കും വെള്ളം ഇരച്ചുകയറി. എരുമേലി വലിയമ്പലത്തിലും വെള്ളം കയറിയിട്ടുണ്ട്.
കിഴക്കൻ മേഖലയിലെ ചെറുതോടുകളെല്ലാം നിറഞ്ഞു കവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ നദിക്കരകളിൽ താമസിക്കുന്നവരും മലയോര മേഖലയിലുള്ളവരും തീവ്ര ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Leave a Reply

spot_img

Related articles

അടൂരിലെ ദളിത് യുവാവിനെ മർദിച്ച സംഭവം: 2 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പത്തനംതിട്ട അടൂരിൽ പോക്സോ കേസിൽ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ചെത്തിയ പോലീസ് സംഘം, 23 കാരനായ ദളിത് യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും...

ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായി എക്സൈസ്

അനധികൃതമായി മദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനല്‍ എംഡി ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായി എക്സൈസ്.വീട്ടിലെ 22...

ദേവസ്വംബോർഡ് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കില്ലെന്ന് കെ. ജയകുമാർ

ദേവസ്വംബോർഡ് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കുമെന്ന പ്രചാരണങ്ങൾ തള്ളി കെ. ജയകുമാർ. മാധ്യമങ്ങൾ പറയുന്നതുപോലെ താൻ രാജി വെക്കില്ലെന്നും, ബോർഡ് പ്രസിഡൻ്റായി 2027 നവംബർ വരെയാണ്...

ശബരിമലയിൽ അരവണക്ഷാമം അതിരൂക്ഷം; ഇനി സ്റ്റോക്ക് ഉള്ളത് 5,000 ടിൻ, ഇന്ന് ഓൺലൈൻ ബുക്കിംഗ് മാത്രം 15,000

കന്നിമാസ പൂജ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കാനിരിക്കെ അരവണ പ്രതിസന്ധി അതിരൂക്ഷം.5000 അരവണ മാത്രമാണ് ഇനി സ്റ്റോക്ക് ഉള്ളത്. ഇന്ന് ദർശനത്തിനായുള്ള ഓൺലൈൻ...