കുടുംബവഴക്കിനെത്തുടർന്നു മരുമകൻ അമ്മായിയമ്മയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം.പൊള്ളലേറ്റ അമ്മായിയമ്മയെയും മരുമകനെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7.30ന് പാലാ അന്ത്യാളത്താണു സംഭവം. അന്ത്യാളം പരവൻപറമ്പിൽ സോമൻ്റെ ഭാര്യ നിർമല(58)യെ ആണു മരുമകൻ കരിങ്കുന്നം സ്വദേശി മനോജ് (42) പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.കുടുംബവഴക്കാണു സംഭവത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു. മനോജിനെതിരെ വീട്ടുകാർ മുൻപു പൊലീസിൽ പരാതി നൽകിയിരുന്നു.മനോജിൻറെ ഭാര്യ ജോലിക്കു പോകുന്നത് സംബന്ധിച്ച് വഴക്കുണ്ടായിരുന്നു.