ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ആഗസ്റ്റ് 1 മുതൽ ആരംഭിക്കാനിരുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് അഞ്ചാം ഘട്ടത്തിന്റെയും ചർമമുഴ രോഗപ്രതിരോധ കുത്തിവയ്പ്പ് രണ്ടാം ഘട്ടത്തിന്റെയും സംയുക്ത വാക്‌സിനേഷൻ യജ്ഞം സംസ്ഥാനത്തെ പ്രതികൂല കാലാവസ്ഥ മൂലം ആഗസ്റ്റ് 5 തിങ്കളാഴ്ച മുതലേ ആരംഭിക്കുകയുള്ളൂ.
ആഗസ്റ്റ് 5 മുതൽ ഉള്ള 30 പ്രവൃത്തിദിവസങ്ങളിൽ മൃഗസംരക്ഷണ വകുപ്പിൽ നിന്നുള്ള വാക്‌സിനേഷൻ ടീമുകൾ കർഷകരുടെ വീടുകളിൽ എത്തി വാക്‌സിനേഷൻ നടത്തുന്നതാണ്.