ചാലിശേരിയില്‍ പ്രവാസിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ദൃശ്യങ്ങള്‍ പുറത്ത്

പാലക്കാട്‌ ചാലിശേരിയില്‍ പ്രവാസിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ദൃശ്യങ്ങള്‍ പുറത്ത്.മലപ്പുറം വണ്ടൂർ സ്വദേശി മുഹമ്മദാലിയെ കണ്ണുകെട്ടിയും കൈകെട്ടിയും വീടിനകത്തു പൂട്ടിയിട്ടതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. ഈ മാസം 6 നാണ് കാർ തടഞ്ഞു 6 അംഗ സംഘം തട്ടികൊണ്ടുപോയത്. ഒറ്റപ്പാലത്തെ വീട്ടിലേക്ക് മുഹമ്മദാലിയെ മാറ്റിയെങ്കിലും അവിടെനിന്ന് സാഹസികമായി രക്ഷപ്പെടുകയായിരുന്നു. മർദ്ദിച്ചു അവശനാക്കിയ ശേഷം പ്രതികള്‍ മൊബൈലില്‍ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. എഴുപത് കോടി ആവശ്യപ്പെടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.കേസില്‍ എട്ട് പ്രതികള്‍ ഇതുവരെ പൊലീസ് പിടിയിലായി. ഒറ്റപ്പാലം വരോട് സ്വദേശികളായ അഭിജിത്ത്, സുദീഷ്, നജീബുദ്ധിൻ. ഷിഫാസ്, ഫൈസല്‍, മുസ്തഫ, ഷമീർ, ഷാനു എന്നിവരാണ് അറസ്റ്റിലായത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഇന്നോവ കാറിലെത്തിയെ സംഘത്തിനായി അന്വേഷണം തുടരുകയാണ്. കേസില്‍ ഉന്നതർക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയം

Leave a Reply

spot_img

Related articles

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട.ട്രെയിനിൽ എത്തിയ യാത്രക്കാരിൽ നിന്ന് 220 ഗ്രാം ഹെറോയിൻ പിടികൂടി.ഇൻവെർട്ടറിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.സംഭവത്തിൽ...

താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്തു

കോഴിക്കോട് താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്.സംഭവത്തിൽ അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19) നെതിരെയാണ് പോലീസ് കേസെടുത്തത്.ഇയാൾക്കെതിരെ...

സ്വത്തു തർക്കം, തൃശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.തൃശൂർ മടവാക്കരയിൽ ആയിരുന്നു സംഭവം. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...