ജയിൽ കോഴക്കേസിൽ അന്വേഷണം നേരിടുന്ന ഡിഐജി വിനോദ് കുമാറിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

ജയിൽ കോഴക്കേസിൽ കേസെടുത്ത് അന്വേഷണം നേരിടുന്ന ജയിൽ ആസ്ഥാനത്തെ ഡിഐജി വിനോദ് കുമാറിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്.ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെ ബന്ധുവിൽ നിന്നും വിനോദ് കുമാർ കൈക്കൂലി വാങ്ങി എന്നാണ് വിവരം. ഗൂഗിൾ പേ വഴിയാണ് സുനിയുടെ അടുത്ത ബന്ധുവിൽ നിന്നും വിനോദ് കുമാർ പണം വാങ്ങിയത്. എട്ട് തടവുകാരുടെ ബന്ധുക്കളിൽ നിന്നും ഡിഐജി നേരിട്ട് പണം വാങ്ങിയതിന്റെ തെളിവുകൾ വിജിലൻസിന് ലഭിച്ചു. പരോളിനും ജയിലിൽ സൗകര്യങ്ങളൊരുക്കാനും വിനോദ് കുമാർ തടവുകാരുടെ ബന്ധുക്കളിൽ നിന്നും പണം വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് കേസെടുത്തത്. പരോൾ നൽകാനും പരോൾ നീട്ടി നൽകാനും തടവുകാരുടെ ബന്ധുക്കളിൽ നിന്നും പണ പിരിവ്, ജയിനുള്ളിൽ സൗകര്യങ്ങളൊരുക്കാനും സ്ഥലം മാറ്റത്തിനും കൈക്കൂലി. ജയിൽ ആസ്ഥാന ഡിഐജി വിനോദ് കുമാറിൻെറ വഴിവിട്ട നടപടികൾ മാസങ്ങളായി വിജിലൻസ് നിരീക്ഷിച്ചുവരുകയായിരുന്നു.

Leave a Reply

spot_img

Related articles

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ .ഫീൽഡ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥർ എല്ലാ ദിവസവും ഡ്യൂട്ടി...

ശബരിമല നെയ്യ് അഴിമതി: ബോർഡ് ഉദ്യോഗസ്ഥർക്കും പങ്കെന്ന് വിജിലൻസ്

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് മറിച്ചുവിറ്റതിനു പിന്നിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർക്കും പങ്കെന്ന് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട്. ദേവസ്വം ബോർഡിൽ ഉന്നതപദവി വഹിച്ചിരുന്നയാളാണ് ഇടനിലക്കാരനായി...

മുത്തങ്ങ കേസിൽ ഇന്നു വിധി പറയും

കൽപറ്റ മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെടുകയും പൊലീസുകാർക്കും വനപാലകർക്കും പരുക്കേൽക്കു കയും ചെയ്ത കേസിൽ ഇന്നു വിധി പറയും.23 വർഷം...

ഓർത്തഡോക്സ് സഭ മെത്രാപ്പോലീത്ത സ്ഥാനാർത്ഥികളെ ഇന്ന് തിരഞ്ഞെടുക്കും

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനേജിം​ഗ് കമ്മിറ്റി യോ​ഗം ഇന്ന് രാവിലെ 10ന് കോട്ടയം പഴയ സെമിനാരിയിൽ ചേരും. പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ...