കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ്. ജയശങ്കറിന് നേരെ ആക്രമണ ശ്രമം.ലണ്ടനില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ മന്ത്രി സഞ്ചരിച്ച കാറിന് മുന്നിലാണ് പ്രതിഷേധമുണ്ടായത്. ഇതിനിടയിലാണ് ആക്രമണ ശ്രമമുണ്ടായത്. പിന്നിൽ ഏത് സംഘടനകളാണെന്ന് ആന്വേഷിക്കുന്നു. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. മന്ത്രിയുടെ ചര്‍ച്ച പുരോഗമിക്കവേ ചില സംഘടനാ അനുകൂലികൾ സംഘടനയുടെ പതാക ഉയര്‍ത്തി പ്രതിഷേധിച്ചിരുന്നു. അതേസമയം ഇന്നലെ വൈകുന്നേരം നടന്ന സംഭവത്തില്‍ ഇന്ത്യ ബ്രിട്ടീഷ് സര്‍ക്കാരിനോട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.