വിദേശ വനിത ബംഗളൂരുവിലെ ഹോട്ടലില്‍ മരിച്ച നിലയില്‍

37 കാരിയായ ഉസ്ബക്കിസ്ഥാന്‍ സ്വദേശിനിയായ സറീനയെയാണ് ബംഗളൂരുവിലെ സേശാദ്രിപുരത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ടൂറിസ്റ്റ് വിസയില്‍ നാലു ദിവസം മുന്‍പാണ് ഇവര്‍ ബംഗളൂരുവിലെത്തിയത്.

ബുധനാഴ്ച ഹോട്ടലില്‍ മുറിയെടുത്ത യുവതിയെ ഇന്നലെ വൈകീട്ടോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഡോറില്‍ മുട്ടി വിളിച്ചെങ്കിലും പ്രതികരണമില്ലാതിരുന്നതോടെ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

spot_img

Related articles

സ്വത്തു തർക്കം, തൃശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.തൃശൂർ മടവാക്കരയിൽ ആയിരുന്നു സംഭവം. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...

കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം

കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം.200 ഗ്രാമിലധികം എംഡിഎംഎ പിടികൂടി. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി.ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പൊലീസും ഡാന്‍സാഫും നടത്തിയ...

ചങ്ങനാശേരിയിൽ എസിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് വേട്ട

ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ എക്സൈസ് നടത്തുന്ന ശക്തമായ പരിശോധനയായ 'ഓപ്പറേഷൻ തണ്ടറിന്റെ' ഭാഗമായി ചങ്ങനാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട.ചങ്ങനാശ്ശേരി സ്‌റ്റേഡിയത്തിനു സമീപത്തെ വാടക വീട്ടിൽ നിന്ന്...