മയിലിനെ പാചകം ചെയ്ത് കഴിച്ച കേസില്‍ സഹോദരങ്ങളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു

മയിലിനെ വെടിവെച്ചുകൊന്ന് പാചകം ചെയ്ത് കഴിച്ച കേസില്‍ സഹോദരങ്ങളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.

പാലക്കാട് മണ്ണാർകാട് കാഞ്ഞിരപ്പുഴ പാലക്കയം കുണ്ടംപൊട്ടി പടിഞ്ഞാറെവീട്ടില്‍ രാജേഷ് (41), രമേഷ് (41) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ വീടുകളില്‍ പാലക്കാട് ഫ്‌ലൈയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.സി. സനൂപ്, പാലക്കയം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. മനോജ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു.

പരിശോധനയില്‍ പാചകംചെയ്ത നിലയിലുള്ള മയിലിറച്ചി കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.


ഒളിവിലായിരുന്ന പ്രതികള്‍ ചൊവ്വാഴ്ച മണ്ണാര്‍ക്കാട് ഡി.എഫ്.ഒ.യ്ക്ക് മുന്നിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു.

തുടര്‍ന്ന്, മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസര്‍ എന്‍. സുബൈറിന്റെ നേതൃത്വത്തില്‍ പ്രതികളുമായി കുണ്ടംപൊട്ടി ഭാഗത്ത് തെളിവെടുപ്പ് നടത്തി.

തോക്കും മറ്റ് ആയുധങ്ങളും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

മറ്റുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ അറിയിച്ചു.

Leave a Reply

spot_img

Related articles

ഈസ്റ്റർ ദിന പ്രാർത്ഥനക്കിടെ പള്ളിയിലേക്ക് ആയുധങ്ങളുമായി ഇരച്ചുകയറി അക്രമി സംഘം

ഈസ്റ്റർ ദിന പ്രാർത്ഥനക്കിടെ ഗുജറാത്തിലെ പള്ളിയിലേക്ക് ആയുധങ്ങളുമായി ഇരച്ചുകയറി അക്രമി സംഘം. അഹമ്മദാബാദിലുള്ള ഓഡാവിലെ പള്ളിയിലേക്ക് ആണ് ഇരച്ച് കയറിയത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി...

പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം; യുവാവ് പിടിയിൽ

കോഴിക്കോട് പുതിയങ്ങാടിയിൽ പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം നടത്തിയ യുവാവ് പിടിയിൽ. കുണ്ടുപറമ്പ് സ്വദേശി നിഖിൽ എസ്. നായരാണ് എലത്തൂർ പൊലീസിന്റെ പിടിയിലായത്....

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിന് പീഡനം; പ്രതി അറസ്റ്റില്‍

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമില്‍ വെന്റിലേറ്ററിലായ രോഗിയെ പീഡിപ്പിച്ച ബീഹാര്‍ സ്വദേശി ദീപക്കാണ് അറസ്റ്റിലായത്.ഗുരുഗ്രാമിലെ മേദാന്ത...

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായി; ഡല്‍ഹി സ്വദേശി പിടിയിൽ

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായികളുമായി ഡല്‍ഹി സ്വദേശി പിടിയിൽ. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ മൊഅനീസ് അജം ( 42) എന്നയാളാണ് പിടിയിലായത്. കുറ്റ്യാടി...