ഉത്സവത്തിന് അനുമതി തേടാതെ എഴുന്നെള്ളിപ്പിച്ച ആനയെ വനം വകുപ്പ് കസ്റ്റഡയിലെടുത്തു

ബാലുശ്ശേരിയില്‍ ഉത്സവത്തിന് അനുമതി തേടാതെ എഴുന്നെള്ളിപ്പിച്ച ആനയെ വനം വകുപ്പ് കസ്റ്റഡയിലെടുത്തു.അസി. കണ്‍സര്‍വേറ്റര്‍ പി. സത്യപ്രഭയുടെ നേതൃത്വത്തിലാണ് ബാലുശ്ശേരി ഗായത്രിയില്‍ പ്രഭാകരന്റെ ഉടമസ്ഥയിലുള്ള ഗജേന്ദ്രന്‍ എന്ന് ആനയെ കസ്റ്റിയിലെടുത്തത്.

ബാലുശ്ശേരി പൊന്നാരംതെരു ക്ഷേത്രത്തില്‍ ഫെബ്രുവരി 24, 25, 26 തിയ്യതികളിലാണ് ആനയെ വനം വകുപ്പിന്റെ അനുമതിയില്ലാതെ എഴുന്നള്ളിച്ചത്.ഇതു സംബന്ധിച്ച് കലക്ടര്‍ക്ക് ലഭിച്ച പരാതിയിലാണ് നടപടിയുണ്ടായത്. ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയും നേരത്തെ വനം വകുപ്പ് കേസെടുത്തിരുന്നു. കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന നാട്ടാനപരിപാലന കമ്മിറ്റി യോഗത്തിലാണ് നടപടിക്ക് ശിപാര്‍ശ ചെയ്തത്.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ആനയെ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തിയത്. വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സത്യന്‍, ഡോ. രഞ്ജിത്ത് ബി. ഗോപന്‍, റെയിഞ്ച് ഓഫീസര്‍ എം.പി സജീവ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസർ പി. ഇബ്രാഹിം എന്നിവരാണ് പരിശോധന നടത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ആനയെ ഉടമയ്ക്ക് തന്നെ തിരിച്ചേല്‍പ്പിച്ചു. കോടതി ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കുമെന്ന നിബന്ധനയിലാണ് ഉടമയെ പരിപാലനത്തിന് ഏല്‍പ്പിച്ചിരിക്കുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...