ശബരിമല ദ്വാരപാലക ശിൽപങ്ങളിൽ ചെമ്പ് പാളിയെന്ന് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു

ശബരിമല ദ്വാരപാലക ശിൽപങ്ങളിൽ ചെമ്പ് പാളിയെന്ന് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു. സ്വർണ്ണപ്പാളി കൈമാറുമ്പോൾ താൻ ചുമതലയിൽ ഇല്ലായിരുന്നു.സ്വർണ്ണ പാളി കൈമാറുന്നതിന് മൂന്നുദിവസം മുൻപ് സ്ഥാനം ഒഴിഞ്ഞു.മഹസറിൽ താൻ ഒപ്പിട്ടിട്ടില്ല. വിഷയത്തിൽ ഉദ്യോഗസ്ഥ വീഴ്ച ഉണ്ട്. എന്നാൽ വീഴ്ചയിൽ തനിക്ക് പങ്കില്ലെന്നും മുരാരി ബാബു ആലപ്പുഴയിൽ പറഞ്ഞു.ദ്വാരപാലക ശില്പങ്ങളിൽ ഉള്ളത് ചെറിയ ശതമാനം സ്വർണം മാത്രം. സ്വർണം പൊതിഞ്ഞത് മേൽക്കൂരയിൽ മാത്രമെന്ന് സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിജയ് മല്യ സ്വർണം പൊതിഞ്ഞത് എല്ലായിടത്തും ഒരുപോലെ അല്ല. അതുകൊണ്ടാണ് മേൽക്കൂര ഉൾപ്പെടെയുള്ള ഭാഗത്ത് തിളക്കം നഷ്ടപ്പെടാത്തത്.ശില്പങ്ങളിൽ ചെമ്പ് തെളിഞ്ഞതോടെയാണ് സ്വർണ്ണം പൂശാൻ കൈമാറിയത്.റിപ്പോർട്ടിൽ ചെമ്പു പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ്.താൻ നൽകിയത് പ്രിലിമിനറി റിപ്പോർട്ട് മാത്രമെന്നും മുരാരി ബാബു വ്യക്തമാക്കി.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...