കാണക്കാരി ജെസി കൊലപാതക കേസ്; ജെസിയുടെ മൊബൈൽ ഫോൺ എം.ജി സർവകലാശാല ക്യാമ്പസിലെ കുളത്തിൽ കണ്ടെത്തി

കാണക്കാരി ജെസി കൊലപാതക കേസിൽ നിർണായക കണ്ടെത്തൽ, ജെസിയുടെ മൊബൈൽ ഫോൺ എം.ജി സർവകലാശാല ക്യാമ്പസിലെ കുളത്തിൽ കണ്ടെത്തി.കോട്ടയം കാണക്കാരിയിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇടുക്കിയിൽ എത്തിച്ച് കൊക്കയിൽ തളളിയ കേസിൽ നിർണായകമായ മൊബൈൽ ഫോൺ കുളത്തിൽ നിന്നും കണ്ടെത്തി.പ്രതിയായ ഭർത്താവ് സാം കെ. ജോർജ് എം.ജി സർവകലാശാല ക്യാമ്പസിലെ പാറക്കുളത്തിൽ എറിഞ്ഞ ഭാര്യ ജെസിയുടെ ഫോണാണ് സ്കൂബാ ഡൈവിംങ് സംഘം നടത്തിയ തെരച്ചിൽ കണ്ടെത്തിയത്. ഇത് ജെസിയുടെ മൊബൈൽ ഫോൺ ആണെന്ന് പോലീസ് സ്ഥിരീകരിച്ചു.ജെസിയുടെ ഫോൺ ക്യാമ്പസിലെ പാറകുളത്തിൽ ഉപേക്ഷിച്ചുവെന്ന പ്രതി സാമിന്റെ മൊഴിയെ തുടർന്നാണ് അന്വേഷണസംഘം ഇവിടെ എത്തി പരിശോധന നടത്തുന്നത്.എന്നാൽ ഇതോടൊപ്പം മറ്റൊരു ഫോൺ കൂടി കണ്ടെത്താനുണ്ടെന്നും പൊലീസ് അറിയിച്ചു.ഇതിനാൽ തിരച്ചിൽ വീണ്ടും തുടരുകയാണ്.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...