മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികം 18ന് പുതുപ്പള്ളില്‍ ആചരിക്കും

സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ രാവിലെ 6.30ന് പ്രഭാതനമസ്‌കാരം, ഏഴിന് വിശുദ്ധ കുര്‍ബാന, 8.15ന് കബറിങ്കല്‍ പ്രാര്‍ഥന.ഒന്‍പതിന് പള്ളിമൈതാനത്ത് പ്രത്യേകം പന്തലില്‍ നടക്കുന്ന അനുസ്മരണസമ്മേളനത്തില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കും.കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിന്‍റെ അധ്യക്ഷതയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കും. 17ന് നെടുമ്പാശേരിയില്‍ വിമാനമാര്‍ഗം എത്തുന്ന രാഹുല്‍ഗാന്ധി അന്നു രാത്രി കുമരകം താജ് ഹോട്ടലില്‍ താമസിക്കും.18നു രാവിലെ പുതുപ്പള്ളിയിലെത്തുന്ന രാഹുല്‍ ഗാന്ധി ആദ്യം കബറിങ്കല്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്നായിരിക്കും സമ്മേളനം. കെപിസിസിയും കോട്ടയം ഡിസിസിയും സംയുക്തമായി നടത്തുന്ന അനുസ്മരണ പരിപാടിയില്‍ പതിനായിരത്തിലധികം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കും. വിശാലമായ പന്തലാണു പുതുപ്പള്ളി പള്ളി മൈതാനത്ത് ഒരുങ്ങുന്നത്.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...