പ്രധാനമന്ത്രി മോദിയുമായുള്ള അഭിപ്രായവ്യത്യാസം തുറന്ന് പറഞ്ഞ് മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ ആത്മകഥ

ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ നേരിടുന്ന ആക്രമണങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്ന് ആത്മകഥയില്‍ വെളിപ്പെടുത്തി മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍. 2014-നു ശേഷം ഇന്ത്യയില്‍ മതപരമായ അസഹിഷ്ണുത വര്‍ദ്ധിച്ചുവെന്നും മുസ്ലീങ്ങളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ഹിന്ദുത്വ ശക്തികളുടെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതിനെക്കുറിച്ചുള്ള ആശങ്ക മോദിയുമായുള്ള ഒരു കൂടിക്കാഴ്ചയില്‍ ഉന്നയിച്ചുവെന്നും മെര്‍ക്കല്‍ പറഞ്ഞു. എന്നാല്‍ മോദി താന്‍ പറഞ്ഞതിനെ ശക്തമായി എതിര്‍ത്തുവെന്നും ഇന്ത്യ എപ്പോഴും മതസഹിഷ്ണുതയുടെ ഭൂമിയായിരുന്നുവെന്ന് വാദിച്ചതായും മെര്‍ക്കലിന്റെ ‘ഫ്രീഡം: മെമോയേഴ്‌സ് 1954-2021’ എന്ന ആത്മകഥയില്‍ പറയുന്നു. 2005 മുതല്‍ 2021 വരെ ജര്‍മന്‍ ചാന്‍സലറായിരുന്നു അംഗല മെര്‍ക്കല്‍.എന്നാല്‍ മോദിയുടെ മറുപടിയോട് തനിക്ക് യോജിക്കാന്‍ കഴിഞ്ഞില്ലെന്ന് മെര്‍ക്കല്‍ തുറന്നടിച്ചു. മതസ്വാതന്ത്ര്യമാണ് എല്ലാ ജനാധിപത്യത്തിന്റെയും സുപ്രധാന ഘടകമെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു. ഈ വിമര്‍ശനം നില്‍നില്‍ക്കുമ്പോഴും ഉദ്യോഗസ്ഥ പ്രതിബന്ധങ്ങള്‍ മറികടന്ന് മോദി ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് ഊര്‍ജം പകര്‍ന്നെന്നും മെര്‍ക്കല്‍ അഭിപ്രായപ്പെടുന്നുണ്ട്. ‘വിഷ്വല്‍ ഇഫക്റ്റുകള്‍’ കൊണ്ട് തന്നെ മോദി അമ്പരപ്പിച്ചുവെന്നും മോദിക്ക് ‘വിഷ്വല്‍ ഇഫക്ട്സ്’ വലിയ ഇഷ്ടമാണെന്നും മെര്‍ക്കല്‍ ആത്മകഥയില്‍ സൂചിപ്പിക്കുന്നു.

Leave a Reply

spot_img

Related articles

തിരുവനന്തപുരത്ത് മക്കളെ ചട്ടുകം വെച്ച് പൊള്ളിച്ചു; അമ്മയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

തിരുവനന്തപുരം കിളിമാനൂരിൽ അമ്മ മക്കളെ ചട്ടുകം വെച്ച് പൊള്ളിച്ചു. ആറും എട്ടും വയസുള്ള പെൺകുട്ടികൾക്കാണ് പൊള്ളലേറ്റത്. മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിളിമാനൂർ പുതിയകാവിലുള്ള വീട്ടിൽ...

‘ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട്; പ്രതിഷേധം നേരത്തെ രേഖപ്പെടുത്തി, യാതൊരു തീരുമാനവും കേന്ദ്രം കൈക്കൊണ്ടിട്ടില്ല’: മന്ത്രി വി ശിവൻകുട്ടി

കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദി ഭാഷാ നയം പാഠപുസ്തകങ്ങളില്‍ നടപ്പാക്കിയ എന്‍ സി ഇ ആര്‍ ടി നടപടിക്കെതിരെ മന്ത്രി വി ശിവൻകുട്ടി. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക്...

BJP ഇ.ഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു; ഭരണഘടനാ സംരക്ഷണ റാലി നടത്താൻ കോൺഗ്രസ്

ഭരണഘടനാ സംരക്ഷണ റാലി നടത്താനൊരുങ്ങി കോൺഗ്രസ്. ഏപ്രിൽ 25 മുതൽ 30 വരെ ഭരണഘടനാ സംരക്ഷണ റാലി നടത്തുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്...

ഡൽഹിക്കെതിരെ ഗുജറാത്തിന് വമ്പൻ ജയം; സഞ്ജു ഇല്ലാതെ രാജസ്ഥാന്‍ റോയല്‍സ്, പരാഗ് നയിക്കും, LSGക്ക് ആദ്യ വിക്കറ്റ് നഷ്ടം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ലക്‌നൗ നായകന്‍ റിഷഭ് പന്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു....