ശശി തരൂര്‍ എംപിക്കെതിരെ യാക്കോബായ സഭ നിരണം ഭദ്രാസന മുന്‍ മെത്രോപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. താനാണ് ഏറ്റവും കേമനെന്ന് ഒരാള്‍ സ്വയം പറഞ്ഞാല്‍ അതില്‍ പരം അയോഗ്യത വേറെയുണ്ടോ എന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ചോദിച്ചു. ശശി തരൂരിന്റെ പേരെടുത്ത് പറയാതെ ഫേസ്ബുക്കിലൂടെയായിരുന്നു കൂറിലോസ് വിമര്‍ശനം ഉന്നയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഞാനാണ് ഏറ്റവും കേമനെന്നു ഒരാള്‍ സ്വയം പറഞ്ഞാല്‍ അതില്‍ പരം അയോഗ്യത വേറെ ഉണ്ടോ? മത്സ്യത്തൊഴിലാളികളുടെ വോട്ട് കിട്ടിയില്ലായിരുന്നു എങ്കില്‍ ഇദ്ദേഹം ഇപ്രാവശ്യം എവിടെ ഇരിക്കുമായിരുന്നു? കിട്ടാവുന്നതെല്ലാം വാങ്ങി അധികാരത്തിന്റെ സൗകര്യങ്ങള്‍ അനുഭവിച്ചിട്ട് അധികാര കൊതി തീരാതെ എല്ലാം തന്ന പ്രസ്ഥാനത്തെ തള്ളിപ്പറയുകയും ‘കാല്’ മാറുകയും ചെയ്യുന്നവരോട് സാധാരണ ജനങ്ങള്‍ക്ക് പുച്ഛമുണ്ടാകും! അത് ആരായാലും ഏതു പ്രസ്ഥാനം ആയാലും!