ജില്ലാ കമ്മിറ്റി അംഗമായ ദിവ്യയെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി പദവികളിൽ നിന്നും നീക്കി.ഇന്ന് അടിയന്തിരമായി ചേർന്ന സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടേതാണ് നടപടി.
പി.പി. ദിവ്യക്കെതിരെ എടുത്ത നടപടി സിപിഎം സംസ്ഥാന കമ്മിറ്റിയെ ഉടൻ അറിയിക്കും. അനുമതി ലഭിച്ചാൽ പി.പി. ദിവ്യ ഇനി മുതൽ ഇരണാവ് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ചിലുള്ള ഒരു സാധാരണ പാർട്ടി അംഗമായി തുടരേണ്ടി വരും.