പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് നേതൃത്വത്തെ തള്ളിപ്പറഞ്ഞ് സരിനൊപ്പം ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് മുന്‍നേതാവ് എ.കെ ഷാനിബ് ഡിവൈഎഫ്‌ഐയില്‍ ചേരും.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഷാഫി പറമ്പില്‍ എന്നിവരുടെ പ്രവര്‍ത്തന ശൈലിയെ വിമര്‍ശിച്ചായിരുന്നു ഷാനിബ് യൂത്ത് കോണ്‍ഗ്രസ് വിട്ടത്.
കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നാണ് അന്ന് പറഞ്ഞിരുന്നതെന്നും എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം അതിന്റെ ഫലപ്രഖ്യാപനത്തിന് ശേഷവും പാര്‍ട്ടി ഒരു തിരുത്തലിനോ കൂടിയാലോചനക്കോ തയ്യാറാകുന്നില്ലെന്നാണ് മനസിലാകുന്നതെന്നും ഷാനിബ് പ്രതികരിച്ചു.
തെരഞ്ഞെടുപ്പിലെ വിജയം എന്നത് എല്ലാ പ്രശ്‌നങ്ങള്‍ക്കും അല്ലെങ്കില്‍ പറഞ്ഞ പരാതികളൊക്കെ അസ്ഥാനത്താണ് എന്ന നിലയിലുള്ള ഒരു കണ്ടെത്തലിലേക്കാണ് കോണ്‍ഗ്രസ് പാര്‍ട്ടി എത്തുന്നത്.
അതുകൊണ്ട് തന്നെ ആ പാര്‍ട്ടിയുമായി യോജിച്ചു പോകാന്‍ ഒരു കോണ്‍ഗ്രസുകാരന്‍ എന്ന് പറഞ്ഞ് നില്‍ക്കുന്നത് പോലും മതേതര കേരളത്തോട് കാണിക്കുന്ന അനീതിയാണെന്ന് ഷാനിബ് പ്രതികരിച്ചു.