പാലക്കാട്∙ചിറ്റൂർ പുഴയുടെ നടുവിൽ നാലുപേർ കുടുങ്ങി. മൂന്ന് പുരുഷൻമാരും ഒരു സ്ത്രീയുമാണ് കുടുങ്ങിയത്. നാലുപേരെ ഇതിനകം കരയ് ക്കെത്തിച്ചു. മൂലത്തറ റെഗുലേറ്റർ തുറന്നതോടെയാണ് ചിറ്റൂർ പുഴയിൽ വെള്ളം ഉയർന്നത്. നാലുപേരും പുഴയുടെ നടുക്കുള്ള പാറയിൽ കുടുങ്ങുകയായിരുന്നു.സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാ സേനയും ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. ലൈഫ് ജാക്കറ്റ് ധരിപ്പിച്ച് ഇവരെ കരയിലെത്തിക്കുകയായിരുന്നു.