ദേശീയ പരിസ്ഥിതി കോൺഗ്രസ് ഏർപ്പെടുത്തിയ മാർഗദർശി പുരസ്ക്കാരം കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് സെക്രട്ടറിയും ചൈതന്യ പാസ്റ്ററൽ സെന്ററർ ഡയറക്ടറുമായ ഫാ. സുനിൽ പെരുമാനൂരിന്.25,001 രൂപയും മെമന്റോയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്ക്കാരം മേയിൽ നടത്തുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ദേശീയ പരിസ്ഥിതി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജോതീഷ് കൃഷ്ണ അറിയിച്ചു