ഒഡെപെക് വഴി യു.എ.ഇ.യിലേക്ക് ടെക്നീഷ്യൻമാരുടെ സൗജന്യ നിയമനം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യു.എ.ഇ.യിലേക്ക് ടെക്നീഷ്യൻമാരുടെ സൗജന്യ നിയമനം.വാക്ക്-ഇൻ-ഇൻറർവ്യൂ 2024 ഒക്‌ടോബർ 9 ന്.

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യു.എ.ഇ.യിലെ പ്രമുഖ കമ്പനിയിലെ HVAC ടെക്‌നീഷ്യൻ , ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ , ഇലക്ട്രിക്കൽ കൺട്രോൾ ടെക്‌നീഷ്യൻ, അസ്സിസ്റ്റൻറ് എ.സി. ടെക്‌നീഷ്യൻ , അസ്സിസ്റ്റൻറ് ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ തുടങ്ങിയ ഒഴിവുകളിലേയ്ക്ക് 2024 ഒക്‌ടോബർ 9 ന് വാക്ക്-ഇൻ-ഇൻറർവ്യൂ നടത്തുന്നു. ബന്ധപ്പെട്ട ട്രേഡുകളിൽ അഥവാ ഡിപ്ലോമയും ചുരുങ്ങിയത് 2-5 വർഷം പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി: അസിസ്റ്റന്റ് (25 വയസ്സ്) മറ്റുള്ളവർ (35 വയസ്സ്).

ആകർഷകമായ ശമ്പളം കൂടാതെ താമസസൗകര്യം, വിസ, എയർ ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കരാർ 2 വർഷം. പ്രൊബേഷൻ മൂന്ന് മാസം.താല്പര്യമുള്ളവർ ബയോഡേറ്റ, പാസ്പോർട്ട്, വിദ്യാഭ്യാസ യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്റെയും സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 2024 ഒക്‌ടോബർ 9 ബുധനാഴ്ച രാവിലെ 9 മണിക്ക് മുൻപായി ODEPC Training centre, Floor 4, Tower 1, Inkel Business Park (Near TELK), Angamaly എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്‌.

വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ -0471-2329440/41/42/43/45; Mob: 77364 96574

Note: ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ല.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...