എറണാകുളം എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ 26, 27, 28 തീയതികളിലായി സൗജന്യ സോഫ്റ്റ് സ്കിൽ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെയാണ് പരിശീലനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 26-ന് മുമ്പായി empekm.2@gmail.com ഇ-മെയിൽ വിലാസത്തിൽ ബയോഡാറ്റ അയച്ച ശേഷം അന്ന് രാവിലെ 10.30 ന് കാക്കനാട് സിവിൽ സ്റ്റേഷൻ ഓൾഡ് ബ്ലോക്കിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ ഹാജരാകണം. ട്രെയിനിംഗിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ എംപ്ലോയബിലിറ്റി സെ൯്ററിൽ രജിസ്ട്രേഷൻ ചെയ്തിട്ടുണ്ടായിരിക്കണം. ചെയ്യാത്തവർക്ക് രജിസ്ട്രേഷൻ ചെയ്ത ശേഷം പരിശീലന പരിപാടികളിൽ പങ്കെടുക്കാം.