ഇന്ധന സർചാർജ്ജ് പൊതുതെളിവെടുപ്പ് ജൂലൈ 11 ന്

2023 ഒക്ടോബർ മുതൽ 2024 മാർച്ച് വരെയുള്ള കാലയളവിൽ 10 പൈസ നിരക്കിൽ ഇന്ധനസർചാർജ്ജ് നടപ്പാക്കിയതിനുശേഷമുണ്ടായ അധികബാധ്യതയായ 46.50 കോടി രൂപ ഉപഭോക്താക്കളിൽ നിന്നും ഈടാക്കാനുള്ള കെ.എസ്.ഇ.ബിയുടെ അപേക്ഷയിൽ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ 11 ന് രാവിലെ 11 മണിക്ക് പൊതുതെളിവെടുപ്പ് നടത്തും.

പെറ്റീഷൻ കമ്മീഷന്റെ വെബ്സൈറ്റിൽ (www.erckerala.org) ലഭ്യമാണ്. തിരുവനന്തപുരം വെള്ളയമ്പലം കമ്മീഷന്റെ ഓഫീസിലുള്ള കോർട്ട് ഹാളിലാണ് തെളിവെടുപ്പ്.

പൊതുതെളിവെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീഡിയോ കോൺഫറൻസ് മുഖേന പങ്കെടുക്കാം. വീഡിയോ കോൺഫൻസിൽ പങ്കെടുക്കുന്നവർ 10 ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് പേരും വിശദവിവരങ്ങളും ഫോൺ നമ്പർ സഹിതം കമ്മീഷൻ സെക്രട്ടറിയെ kserc@erckerala.org യിൽ അറിയിക്കണം.

തപാൽ മുഖേനയും ഇ-മെയിൽ വഴിയും (kserc@erckerala.org) പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. തപാൽ/ഇ-മെയിൽ മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങൾ  സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം, 695 010 എന്ന വിലാസത്തിൽ 11 ന് വൈകിട്ട് 5 വരെ സ്വീകരിക്കും

Leave a Reply

spot_img

Related articles

അപേക്ഷ ക്ഷണിച്ചു

2024 - 25 അധ്യയനവർഷത്തിൽ എസ്എസ്എൽസി, ടി എച്ച് എസ് എൽ സി, ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് എന്നീ...

മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണം : മന്ത്രി പി പ്രസാദ്

ശാസ്ത്രീയമായ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ജില്ലയിൽ സർക്കാർ ധനസഹായത്തോടുകൂടി മനു...

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.റാന്നി വെച്ചൂച്ചിറ കുമ്പിത്തോട് വേഴക്കാട്ട് വിശ്വനാഥൻ്റെ മകൻ വിനീത് (32) മൃതദേഹമാണ് കണ്ടെത്തിയത്. കോഴിക്കോട് നല്ലളം...

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ ഉപയോഗിക്കരുത്; ദുരന്തനിവാരണ അതോറിറ്റി

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ അനാവശ്യമായി ഉപയോഗിക്കരുതെന്ന നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി.പതിവായി സൈറൺ ഉപയോഗിക്കുന്നത് ജനങ്ങൾക്കിടയിൽ ഗൗരവം ഇല്ലാതാക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ്...