കുറിച്ചിയിൽ വാഹനാപകടത്തിൽ മരിച്ചയാളുടെ സംസ്‌കാരം നാളെ

കുറിച്ചിയിൽ വാഹനാപകടത്തിൽ മരിച്ചയാളുടെ സംസ്‌കാരം നാളെ (മെയ് ഒന്ന്) നടക്കും. വാകത്താനം കണ്ണഞ്ചിറയിൽ താമസിക്കുന്ന കാരാപ്പുഴ ഭീമൻപടി കിഴക്കേടത്ത് കുന്നുംപുറത്ത് കെ.വി ഓമനക്കുട്ടനാ(58)ണ് ഇന്നലെ രാത്രി 07.30 നുണ്ടായ അപകടത്തിൽ മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് എതിർദിശയിൽ നിന്നും എത്തിയ കാറിൽ ഇടിയ്ക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇദ്ദേഹത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ചങ്ങനാശേരി കറുകംപള്ളി സിനി. മക്കൾ: അഭിജിത്ത് (ബിഡിഎസ്, വിദ്യാർത്ഥി, മെഡിക്കൽ കോളേജ് കോട്ടയം), അമൃത (നഴ്‌സിംങ് വിദ്യാർത്ഥിനി കാരിത്താസ്). സംസ്‌കാരം നാളെ ഭീമൻപടിയ്ക്കു സമീപം കിഴക്കേടത്ത് കുന്നുംപുറത്ത് വീട്ടുവളപ്പിൽ.

Leave a Reply

spot_img

Related articles

എറണാകുളം കരിമുകളിൽ നിന്ന് കാണാതായ 13കാരിയ്ക്കായുള്ള അന്വേഷണം തുടരുന്നു

എറണാകുളം ജില്ലയിലെ കരിമുകളിൽ നിന്ന് ചൊവ്വാഴ്ച രാത്രി കാണാതായ 13കാരിയ്ക്കായുള്ള അന്വേഷണം തുടരുന്നു.പെൺകുട്ടിയെ പൊലീസിന് ഇനിയും കണ്ടെത്താനായില്ല. കരിമുകൾ സ്വദേശി അഫ്സലിന്റെ മകൾ ഫാത്തിമത്തൂൽ...

കോട്ടയം സ്വദേശികളായ സഹോദരിമാരെ കന്യാകുമാരി കടൽ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി

വിദേശത്ത് നിന്ന് നാട്ടിലെത്തി കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ കന്യാകുമാരി കടൽ കടൽ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി.അമേരിക്കയിൽ താമസിക്കുന്ന കോട്ടയം കിടങ്ങൂര്‍ കുരിക്കാട്ടിൽ...

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് 70 വയസ്സ് കഴിഞ്ഞവരെ മാത്രം മുതിര്‍ന്ന പൗരന്മാരായി പരിഗണിച്ചാല്‍ മതിയെന്ന് തീരുമാനം

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് 70 വയസ്സ് കഴിഞ്ഞവരെ മാത്രം മുതിര്‍ന്ന പൗരന്മാരായി പരിഗണിച്ചാല്‍ മതിയെന്ന് ദേവസ്വം തീരുമാനം .നിലവില്‍ 60 വയസ്സുമുതലുള്ളവരേയും മുതിര്‍ന്ന പൗരന്‍മാരുടെ...

എക്സിറ്റ് പോളുകൾ തള്ളി വെള്ളാപ്പള്ളി നടേശൻ

എക്സിറ്റ് പോളുകൾ തള്ളി വെള്ളാപ്പള്ളി നടേശൻ.ചെറിയ ഭൂരിപക്ഷത്തിൽ എൽ ഡി എഫ് അധികാരത്തിൽ വരുമെന്നാണ് തന്റെ പ്രതീക്ഷ.ഇത് തന്റെ ആഗ്രഹമായിരിക്കാം.സർവ്വേ ഫലങ്ങൾ പലപ്പോഴും ശരിയാകണമെന്നില്ല.യു...