ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതിയെന്ന് വത്തിക്കാന്‍. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ചാപ്പലിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടെന്നും വത്തിക്കാന്‍ അറിയിച്ചു.
നേരത്തെശ്വസനത്തില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഇപ്പോള്‍ മാര്‍പാപ്പയ്ക്കില്ലെന്ന് വത്തിക്കാന്‍ അറിയിച്ചിരുന്ന. വൃക്കയിലെ പ്രശ്‌നങ്ങളിലും ആശങ്ക വേണ്ട. ഓക്‌സിജന്‍ തെറാപ്പി തുടരുന്നുണ്ട്. ലാബ് പരിശോധനാ ഫലങ്ങളിലും പുരോഗതിയുണ്ട്. രാവിലെ കുര്‍ബാന സ്വീകരിച്ച മാര്‍പാപ്പ, ഉച്ചയ്ക്ക് ശേഷം ജോലികള്‍ പുനരാരംഭിച്ചു.
വൈകീട്ട് ഗാസയിലെ ഇടവക വികാരിയേയും വിളിച്ചു. രക്ത പരിശോധനയില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ 14നാണ് പോപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍പാപ്പയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ തുടരുകയാണ്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ജപമാലയര്‍പ്പണം നടത്തി. തനിക്ക് വേണ്ടി പ്രാര്‍ത്ഥനകളില്‍ ഏര്‍പ്പെട്ടവര്‍ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നന്ദി അറിയിച്ചതായും വത്തിക്കാന്‍ വക്താവ് വിശദമാക്കി.