റോഡരികില്‍ നിര്‍ത്തിയിട്ട ബസിൻ്റെ ഗ്ലാസ് അജ്ഞാതര്‍ എറിഞ്ഞ് തകര്‍ത്തു

കോഴിക്കോട് കൊടുവള്ളി കരുവന്‍പൊയില്‍ അങ്ങാടിയില്‍ നിർത്തിയിട്ടിരുന്ന ബസിന് നേരെ കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് ആക്രമണം ഉണ്ടായത്.കൊടുവള്ളി-പിലാശ്ശേരി-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സുല്‍ത്താന്‍ ബസിന്റെ ചില്ലാണ് എറിഞ്ഞ് തകര്‍ത്തത്.ആക്രമണത്തിൽ ബസിന്റെ മുന്‍ഭാഗത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

സുല്‍ത്താന്‍ എന്ന പേരിലുള്ള മറ്റൊരു ബസ്സിന് നേരെയും ദിവസങ്ങള്‍ക്ക് മുമ്പ് ആക്രമണമുണ്ടായതായി ജീവനക്കാര്‍ പറഞ്ഞു.20,000 രൂപയുടെ നഷ്ടം സംഭവിച്ചതായും ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് അറിയില്ലെന്നും ബസ് ഉടമകളായ ടിസി ഉവൈസ്, കളത്തിങ്ങല്‍ ഇര്‍ഷാദ് എന്നിവര്‍ പറഞ്ഞു.ജില്ലാ പൊലീസ് മേധാവിക്കും കൊടുവള്ളി പൊലീസ് സ്റ്റേഷനിലും ബസ് ഉടമകൾ പരാതി നൽകിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

കോട്ടയം ജില്ലയിൽ ആദ്യമായി ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കോട്ടയം ജില്ലയിൽ ആദ്യമായി ഹൈബ്രിഡ് കഞ്ചാവ് പിടികൂടി ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സംഘം. മൂന്നാറിൽ റിസോർട്ട് നടത്തുന്ന താഴത്തങ്ങാടി സ്വദേശിയിൽ നിന്നാണ് 20...

ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച്‌ കൊന്ന സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍

കണ്ണൂർ കൈതപ്രത്തെ ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച്‌ കൊന്ന സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. കെ കെ രാധാകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ വി വി...

കാസര്‍കോട് ഹോട്ടലുടമയുടെ വീട്ടില്‍ വൻ കഞ്ചാവ് വേട്ട

കാസര്‍കോട് ഉദുമ ബാര മുക്കുന്നോത്ത് ഹോട്ടലുടമയുടെ വീട്ടില്‍ നിന്ന് 11 കിലോഗ്രാം കഞ്ചാവ് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്ന്...

വ്ളോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അർധനഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ വ്ളോ​ഗർക്കെതിരെ പോക്സോ കേസ്. വ്ളോ​ഗർ മുകേഷ് നായർക്കെതിരെയാണ് കേസെടുത്തത്.കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് ഒന്നരമാസം മുമ്പാണ്...