ഇന്ത്യയിൽ നിന്ന് വൻ തോതിൽ ചാണകം ഇറക്കുമതി നടത്തി ഗൾഫ് രാജ്യങ്ങൾ. ക്രൂഡ് ഓയിൽ, ഗ്യാസ് ശേഖരം കൊണ്ട് സമ്പന്നമായ രാജ്യങ്ങളാണ് ഇന്ത്യയിലെ ചാണകം വൻതോതിൽ ഇറക്കുമതി ചെയ്യുന്നത്. അടുത്തിടെ ഇന്ത്യയിൽ നിന്ന് 192 മെട്രിക് ടൺ ചാണകമാണ് കുവൈറ്റ് ഇറക്കുമതി നടത്തിയത്. ഇക്കണോമിക് ടൈംസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.ഭാവിയിലും ഗൾഫ് രാജ്യങ്ങളിലെ ഡിമാൻഡ് വർധിക്കുമെന്നതിനാൽ ഇന്ത്യയിലെ സപ്ലൈ ഇനിയും വർധിക്കുമെന്നാണ് കരുതുന്നത്. രാജ്യത്തെ കർഷകർക്കു മാത്രമല്ല, ഇന്ത്യയിലെ സമ്പദ് വ്യവസ്ഥയ്ക്കും വൻ തോതിലുള്ള കയറ്റുമതി സംഭാവന നൽകും എന്നാണ് വിലയിരുത്തപ്പെടുന്നത്.കുവൈറ്റിന്റെ ചുവടു പിടിച്ച് മറ്റ് അറബ് രാജ്യങ്ങളും ചാണകത്തിന്റെ ഇറക്കുമതി വർധിപ്പിക്കുകയാണ്. എന്താണ് ഇതു കൊണ്ടുള്ള നേട്ടമെന്ന് പലരും ആശ്ചര്യപ്പെടുന്നു. മറ്റ് അറേബ്യന്‍ രാജ്യങ്ങളും ഇന്ത്യന്‍ ചാണകം ഇറക്കുമതി ചെയ്യുന്നുണ്ട്. ക്രൂഡ്‌ഓയില്‍ നിന്നുള്ള പണമാണ് മിക്ക ഗള്‍ഫ് രാജ്യങ്ങളുടെ വരുമാന സ്രോതസ്. എന്നിട്ടും എന്തിനാണ് അവര്‍ ചാണകം കൂടുതലായി വാങ്ങിക്കൂട്ടുന്നതെന്ന് നോക്കാം.